മനാമ: ടൂറിസം സീസണിന്റെ ഭാഗമായി ദുബൈയിൽ നിന്നെത്തിയ ‘സിൽവർ സ്പിരിറ്റ്’ ക്രൂസ് കപ്പലിന് മാരിടൈം പോർട്ട് പൊലീസ് ഡയറക്ടറേറ്റ് തുറമുഖത്ത് സ്വീകരണം നൽകി. പൊതു-സ്വകാര്യ മേഖലകളുമായി സഹകരിച്ച് ടൂറിസം സീസണിൽ മികച്ച സേവനങ്ങൾ നൽകാൻ ഡയറക്ടറേറ്റ് പ്രതിജ്ഞാബദ്ധമാണെന്ന് പോർട്ട് സുരക്ഷാ വിഭാഗം ഡയറക്ടർ കേണൽ ഡോ. അഹ്മദ് ജാസിം അൽ ഹതീമി അറിയിച്ചു.
2024 ഏപ്രിൽ 26 വരെ സീസൺ തുടരും. 2009 ഡിസംബറിലാണ് സിൽവർ സ്പിരിറ്റ് സ്പെയിനിലെ ബാഴ്സലോണയിൽനിന്ന് ആദ്യമായി സർവിസ് തുടങ്ങിയത്സിൽവർ സ്പിരിറ്റിൽ 270 ഓഷ്യൻ വ്യൂ സ്യൂട്ടുകൾ സജ്ജീകരിച്ചിട്ടുണ്ട്.
ആറ് വ്യത്യസ്ത റസ്റ്റാറന്റുകളും 8,300 ചതുരശ്ര അടി സ്പായും എൻറർടെയ്ൻമെന്റ് വിഭാഗവുമുണ്ട്. ബഹാമാസിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന കപ്പൽ 608 യാത്രക്കാരെ വഹിക്കാൻ ശേഷിയുള്ളതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.