മനാമ: കഴിഞ്ഞ അഞ്ചു വര്‍ഷത്തിനുള്ളില്‍ പൊതു ഗതാഗത സംവിധാനം ഉപയോഗിച്ചത് 54 ദശലക്ഷം പേരാണെന്ന് ഇതുമായി ബന്ധപ്പെട്ട കണക്കുകള്‍ വ്യക്തമാക്കുന്നതായി ടെലികോം, ഗതാഗത മന ്ത്രാലയം അറിയിച്ചു. 2015 ഫെബ്രുവരി മുതല്‍ 2020 ഫെബ്രുവരി വരെയുള്ള കണക്ക് പ്രകാരമാണിത്.
മാസം തോറും 9.21 ലക്ഷം പേര് പൊതു ഗതാഗത ബസ്സുകള്‍ ഉപയോഗപ്പെടുത്തുന്നുണ്ട്. പൊതുഗതാഗത സംവിധാനം മെച്ചപ്പെടുത്തുന്നതിെൻറ ഭാഗമായി 2015 മുതല്‍ പുതിയ കമ്പനിയുമായി കരാറില്‍ ഒപ്പുവെക്കുകയും 2015 ഏപ്രില്‍ മുതല്‍ രാജ്യത്തെ മിക്ക പ്രദേശങ്ങളിലേക്കും ബസ് സര്‍വിസ് വിപുലപ്പെടുത്തുകയും ചെയ്തു.
വിദ്യാര്‍ഥികള്‍ക്കുകൂടി ഉപയോഗപ്പെടുത്താന്‍ കഴിയും വിധമുള്ള റൂട്ടുകളിലേക്ക് സര്‍വിസ് നടത്തുന്നുണ്ട്. 26 റൂട്ടുകളിലേക്കാണ് നിലവില്‍ സര്‍വിസ് നടത്തുന്നത്. ഇതുവഴി രാജ്യത്തെ 77 ശതമാനം സ്ഥലങ്ങളിലേക്കും എത്തിപ്പെടാന്‍ കഴിയും. ബഹ്റൈന്‍ പബ്ലിക് ട്രാന്‍സ്പോര്‍ട്ട് സര്‍വിസ് എന്ന പേരിലുള്ള കമ്പനിയാണ് ബസ് സര്‍വിസ് ഏറ്റെടുത്ത് നടത്തുന്നത്. അന്താരാഷ്്ട്ര നിലവാരത്തില്‍ 10 വര്‍ഷത്തേക്ക് പൊതുഗതാഗത സേവനം നല്‍കുന്നതിനാണ് കരാര്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.