മനാമ: കോഴിക്കോട് ജില്ലയിലെ മൂന്ന് ലോക്സഭ മണ്ഡലങ്ങളിൽനിന്ന് മത്സരിക്കുന്ന യു.ഡി.എഫ് സ്ഥാനാർഥികളായ രാഹുൽ ഗാന്ധി (വയനാട്), എം.കെ. രാഘവൻ (കോഴിക്കോട്), ഷാഫി പറമ്പിൽ (വടകര) എന്നിവരുടെ തെരഞ്ഞെടുപ്പ് പ്രവർത്തനം പ്രവാസലോകത്ത് ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഒ.ഐ.സി.സി, കെ.എം.സി.സി, നൗക ബഹ്റൈൻ എന്നീ സംഘടനകൾ സംയുക്തമായി സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് കൺവെൻഷൻ ഒ.ഐ.സി.സി ഗ്ലോബൽ കമ്മിറ്റി ജനറൽ സെക്രട്ടറിയും പാർലമെന്റ് തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാനുമായ രാജു കല്ലുംപുറം ഉദ്ഘാടനം ചെയ്തു.
കേന്ദ്ര, കേരള സംസ്ഥാന സർക്കാറുകളുടെ ജനദ്രോഹ നടപടിക്ക് എതിരെയും മതേതര ഇന്ത്യ നിലനിൽക്കണോയെന്ന് തീരുമാനിക്കുന്ന തെരഞ്ഞെടുപ്പാണ് നമ്മുടെ രാജ്യത്ത് നടക്കാൻ പോകുന്നതെന്നും അദ്ദേഹം പറഞ്ഞു. യു.ഡി.എഫ് കോഴിക്കോട് ജില്ല ജനറൽ കൺവീനർ ജാലീസ് കെ.കെ അധ്യക്ഷതവഹിച്ചു. കെ.എം.സി.സി സംസ്ഥാന കമ്മിറ്റി പ്രസിഡന്റ് ഹബീബ് റഹ്മാൻ മുഖ്യ പ്രഭാഷണം നടത്തി. സ്ഥാനാർഥികളായ എം.കെ. രാഘവൻ, ഷാഫി പറമ്പിൽ എന്നിവർ ഓൺലൈൻ മുഖേന യോഗത്തിൽ സംസാരിച്ചു.
ഒ.ഐ.സി.സി ദേശീയ പ്രസിഡന്റ് ഗഫൂർ ഉണ്ണികുളം, കെ.എം.സി.സി സംസ്ഥാന വൈസ് പ്രസിഡന്റ് ഷംസുദ്ദീൻ വെള്ളികുളങ്ങര, ഒ.ഐ.സി.സി ഗ്ലോബൽ കമ്മിറ്റി അംഗം ബിനു കുന്നന്താനം, നൗക ബഹ്റൈൻ ജനറൽ സെക്രട്ടറി അനീഷ് ടി.കെ, ഒ.ഐ.സി.സി വർക്കിങ് പ്രസിഡന്റ് ബോബി പാറയിൽ, കെ.എം.സി.സി ജില്ല പ്രസിഡന്റ് ഷാജഹാൻ, ഷമീം കെ.സി നടുവണ്ണൂർ, കെ.പി. മുസ്തഫ, മനു മാത്യു, റഫീഖ് തോട്ടക്കര, സയ്യിദ് എം.എസ്, നിസാർ കുന്നംകുളത്തിൽ, പ്രദീപ് മേപ്പയ്യൂർ, ഗിരീഷ് കാളിയത്ത്, സുബൈർ നാദാപുരം, ശ്രീജിത്ത് പാനായി, ഫാസിൽ വട്ടോളി, ചന്ദ്രൻ വളയം, ഫൈസൽ കണ്ടിതാഴ എന്നിവർ ആശംസ പ്രസംഗം നടത്തി.
യു.ഡി.എഫ് നേതാക്കളായ രഞ്ജൻ കച്ചേരി, റീജിത്ത് മൊട്ടപ്പാറ, ജോണി താമരശ്ശേരി, കെ.പി. കുഞ്ഞമ്മദ് സാഹിബ്, ടി.പി. അസീസ് മൂലാട്, അനിൽ കൊടുവള്ളി, സുബിനാസ് കെ.കെ, സുരേഷ് പി.പി, വാജിദ് പാലയാട്, രവി മണിയൂർ, അസീസ് പേരാമ്പ്ര, റഷീദ് മുയിപ്പോത്ത്, സഹൽ പിലാതോട്ടത്തിൽ, നസീം പേരാമ്പ്ര, ഷാഹിർ ഉളേള്യരി, അഷറഫ് തോടന്നൂർ, മുഹമ്മദ് ഷാഫി വേളം, മുനീർ ഒഞ്ചിയം, മുഹമ്മദ് സിനാൻ, തുമ്പോളി അബ്ദുറഹിമാൻ, മുനീർ വാല്യക്കോട്, ഷാജി ചെരണ്ടത്തൂര്‍, റഷീദ് വാല്യക്കോട് തുടങ്ങിയവർ കൺവെൻഷന് നേതൃത്വം നൽകി.
കെ.എം.സി.സി ജില്ല ജനറൽ സെക്രട്ടറി പി.കെ. ഇസ്ഹാഖ് സ്വാഗതവും സജീത്ത് വെള്ളിക്കുളങ്ങര നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.