തദ്ദേശീയ കാര്‍ഷിക ഉല്‍പന്നങ്ങള്‍ക്ക്​ വിപണി കണ്ടെത്തും –മന്ത്രി 

മനാമ: തദ്ദേശീയ കാര്‍ഷിക ഉല്‍പന്നങ്ങള്‍ക്ക് വിപണി കണ്ടെത്തുന്നതിനുള്ള ശ്രമം ശക്തമാക്കുമെന്ന് പൊതുമരാമത്ത്-മുനിസിപ്പല്‍-നഗരാസൂത്രണ കാര്യ മന്ത്രി ഇസാം ബിന്‍ അബ്ദുല്ല അല്‍ഖലഫ് വ്യക്തമാക്കി. കഴിഞ്ഞ ദിവസം ഹൂറത്ത് ആലിയിലെ കാര്‍ഷിക നഴ്‌സറി സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ബഹ്‌റൈന്‍ കാര്‍ഷിക ഉല്‍പന്നങ്ങളുടെ പ്രത്യേകതകൾ പഠിക്കാനും റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ബന്ധപ്പെട്ടവരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. നിശ്ചിത ഗുണനിലവാരം തദ്ദേശീയ കാര്‍ഷിക ഉല്‍പന്നങ്ങള്‍ക്കുണ്ടെന്ന് ഉറപ്പുവരുത്തും.  ബഹ്‌റൈന്‍ ഉല്‍പന്നങ്ങൾ ബ്രാൻറിങ് നടത്തി വിപണിയിലെത്തിക്കാനും  പദ്ധതിയുണ്ട്. 


ഇറക്കുമതി ചെയ്യുന്ന വിവിധ ഉല്‍പന്നങ്ങളുമായി മത്സരിക്കാനാകുന്ന തരത്തില്‍ വില^ഗുണനിലവാരം ഉറപ്പുവരുത്തും. ബഹ്‌റൈന്‍ കാര്‍ഷിക ഉല്‍പന്നങ്ങള്‍ വിപണിയിലെത്തിക്കുന്നതിന് പ്രത്യേക രീതി അവലംബിക്കും. ആധുനിക കാര്‍ഷിക രീതികള്‍ പരിചയപ്പെടുത്തുകയും താല്‍പര്യമുള്ളവര്‍ക്ക് അത്തരം കൃഷിരീതികളില്‍ പരിശീലനം നല്‍കുകയും ചെയ്യും. മണ്ണ് രഹിത കൃഷി പോലുള്ളവ ഏറെ ആകര്‍ഷണീയമായിരിക്കുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി. മനുഷ്യവിഭവ ശേഷിയും സ്ഥലങ്ങളും ഉപയോഗപ്പെടുത്തി മികച്ച കാര്‍ഷിക ഉല്‍പാദനം സാധ്യമാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. കാര്‍ഷിക വൃത്തിയോട് താല്‍പര്യമുള്ള പുതിയ തലമുറയെ വാര്‍ത്തെടുക്കാനും ഇത് വഴി സാധിക്കുമെന്ന് അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. മന്ത്രാലയത്തിലെ കാര്‍ഷിക കാര്യ അസി. അണ്ടര്‍ സെക്രട്ടറി ഡോ. സല്‍മാന്‍ അല്‍ഖുസാഇ, സസ്യ സമ്പദ് വിഭാഗം ഡയറക്ടര്‍ ഹുസൈന്‍ അല്ലൈഥ് തുടങ്ങിയവരും മന്ത്രിയെ അനുഗമിച്ചിരുന്നു.  

Tags:    
News Summary - ugriculture

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.