മനാമ: ദാറുൽ ഈമാൻ കേരള വിഭാഗം അക്ബർ ട്രാവൽസുമായി സഹകരിച്ച് നടത്തിയ ഉംറ യാത്രയിൽ പങ്കെടുത്തവർക്ക് സ്വീകരണം നൽകി. ദിശ സെന്ററിൽ നടന്ന പരിപാടിയിൽ ‘ഉംറക്ക് ശേഷം’ എന്ന വിഷയത്തിൽ ജമാൽ നദ്വി പഠന ക്ലാസ് നടത്തി.
ഉംറയിലൂടെ നേടിയെടുത്ത ആത്മീയ ചൈതന്യം ഭാവിജീവിതത്തിലും കാത്തുസൂക്ഷിക്കാൻ കഴിയണമെന്ന് അദ്ദേഹം പറഞ്ഞു. വിശ്വാസികളുടെ ജീവിതത്തിൽ കർമങ്ങളുടെ നൈരന്തര്യം ഉണ്ടാവേണ്ടതുണ്ട്. മരണചിന്തയും പരലോകബോധവും വർധിപ്പിക്കാനും ഉംറ യാത്ര കാരണമാവണം. പ്രവാചകന്മാരായ ഇബ്രാഹിം, ഇസ്മായിൽ, മുഹമ്മദ് നബി തുടങ്ങിയവരുടെ മാതൃകകൾ ജീവിതത്തിലേക്ക് പകർത്താനും ഉംറ പ്രചോദനമാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കെ.കെ അഷ്റഫ്, ഷാനവാസ് നെടുംപറമ്പിൽ, പി.പി.മൊയ്തു, മുഹമ്മദ് റിയാസ്, സിദ്ദീഖ്, ആഷിഖ്, അസ്ലം വേളം, എ.കെ. മൊയ്തു, ഷാഹുൽ ഹമീദ്, കെ.ടി ഷാനിബ്, മുഹമ്മദ് കൽഫാൻ, ഫാത്തിമ സ്വാലിഹ് തുടങ്ങിയവർ തങ്ങളുടെ യാത്രാനുഭവം പങ്കുവെച്ചു.
മൊയ്തു, യാസ്മിൻ എന്നിവർ ഗാനങ്ങളാലപിച്ചു. യാത്രക്കിടെ നടത്തിയ ക്വിസ് മത്സരത്തിൽ വിജയികളായ ഫാത്തിമ, സലാഹുദ്ദീൻ, മുഹമ്മദ് കൽഫാൻ എന്നിവർക്കുള്ള സമ്മാനങ്ങൾ ചടങ്ങിൽ വിതരണം ചെയ്തു. ദാറുൽ ഈമാൻ സഹ രക്ഷാധികാരി എം.എം. സുബൈർ അധ്യക്ഷത വഹിച്ച പരിപാടിയിൽ യാത്രാ അമീർ പി.പി. ജാസിർ സ്വാഗതം പറഞ്ഞു. പി.എ. ബഷീർ ഖുർആൻ പാരായണവും ജനറൽ സെക്രട്ടറി എം. അബ്ബാസ് സമാപനവും നിർവഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.