പുതിയ പ്രതീക്ഷകളും നവീന അനുഭവങ്ങളുമായി പുതിയ അധ്യയനവർഷം കടന്നുവരുമ്പോൾ വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും മുമ്പിൽ പ്രത്യേക ഓഫറൊരുക്കുയാണ് യൂണിഫോം സിറ്റി. 14 വർഷമായി ബഹ്റൈനിൽ യൂണിഫോം രംഗത്ത് സജീവമാണ് യൂണിഫോം സിറ്റി. ഏഷ്യൻ സ്കൂൾ, പാക്കിസ്ഥാൻ ഉർദു സ്കൂൾ, സേക്രഡ് ഹാർട്ട് സ്കൂൾ തുടങ്ങി ഒട്ടനവധി സ്കൂളുകളുടെ ഔദ്യോഗിക വിതരണക്കാർ കൂടിയാണ് യൂണിഫോം സിറ്റി. രാജ്യത്തെ എല്ലാ സ്കൂളിലെയും യൂണിഫോമുകളുടെ കമനീയ ശേഖരമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. ഗുണമേൻമയുടെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചക്കും തയാറല്ല എന്നതുകൊണ്ട് രക്ഷിതാക്കളുടെ വിശ്വസ്ഥ സ്ഥാപനമാണിത്. ഇന്ത്യയിലെ മികച്ച ബ്രാൻഡുകളുടെ മേൻമയേറിയ തുണി ഉപയോഗിച്ചാണ് യൂണിഫോമുകൾ തയ്ക്കുന്നത്. മാത്രമല്ല ഏത് ശരീര പ്രകൃതിയുള്ളവർക്കും പറ്റിയ കംഫർട്ട് ഫിറ്റിങ്ങും മേൻമയേറിയ തുന്നലും യൂണിഫോം സിറ്റിയുടെ മാത്രം പ്രത്യേകതയാണ്. കുറച്ചുദിവസങ്ങൾ കഴിയുമ്പോൾ നിറം മങ്ങുന്നവയല്ല, വർഷം മൂഴുവൻ ആത്മവിശ്വാസത്തോടെ കുരുന്നുകൾക്ക് ഉപയോഗിക്കാൻ കഴിയുന്നവയാണ് എന്നത് ഇവിടുത്തെ ഗ്യാരന്റി. റെഡിമെയ്ഡ് യൂണിഫോമുകൾക്കു പുറമെ കുട്ടികളുടെ അളവ് എടുത്തും യൂണിഫോം തയ്ച്ചുകൊടുക്കും.
പുതിയ അധ്യയനവർഷം സ്കൂളുകൾക്ക് പ്രത്യേക ഓഫറാണ് നൽകുന്നത്. എല്ലാ സ്കൂളുകളുടേയും ഷർട്ടുകൾക്ക് അഞ്ചു മുതൽ10 ശതമാനം ഡിസ്കൗണ്ട് ലഭിക്കും. കൂടാതെ ന്യൂ ഇന്ത്യൻ സ്കൂളിലെ യൂണിഫോമിന്റെ ഭാഗമായ വെസ് കോട്ടിന് പത്തു ശതമാനം പ്രത്യേക ഡിസ്കൗണ്ട് നൽകുന്നുണ്ട്. സ്കൂൾ യൂണിഫോമിനുള്ള ഓഫറുകൾ ഏപ്രിൽ 15 വരെ കാലാവധിയുണ്ട്. കുട്ടികൾക്ക് ആവശ്യമായ സ്കൂൾ ബാഗ് , ഷൂസ്, സോക്സ്, ടൈ,ബെൽറ്റ് തുടങ്ങിയരയും ഇവിടെ ലഭിക്കും.
ഇതിനുപുറമെ കോർപറേറ്റ് കമ്പനികൾക്ക് ആവശ്യമായ യൂണിഫോമുകൾ കമ്പനി ഡിസൈൻ അനുസരിച്ച് ബ്രാൻഡിങ് ചെയ്തു കൊടുക്കും.
കൂടാതെ ഹോട്ടലുകൾ, റസ്റ്റാറന്റുകൾ, ആശുപത്രികൾ എന്നിവക്കാവശ്യമായ എല്ലാവിധ യൂണിഫോമുകളും ഉത്തരവാദിത്തത്തോടെ തയാറാക്കി നൽകാനും സ്ഥാപനത്തിന് കഴിയുന്നു. ചുരുക്കത്തിൽ എല്ലാവിധ യൂണിഫോമുകൾക്കും എപ്പോഴും ആശ്രയിക്കാവുന്ന ബഹ്റൈനിലെ ഏക സ്ഥാപനമാണിത്. ഗുദൈബിയയിലാണ് യൂണിഫോം സിറ്റിയുടെ ഷോറും. കൂടുതൽ വിവരങ്ങൾക്ക് 17311740, 66765740 എന്നീ നമ്പരുകളിൽ ബന്ധപ്പെടാം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.