മനാമ: ബഹ്റൈനിലെ യു.എസ് അംബാസഡറായി സേവനമനുഷ്ഠിച്ച് മടങ്ങുന്ന ജസ്റ്റിന് ഹെക്സ് സെബ്രേലിന് രാജാവ് ഹമദ് ബിന്‍ ഈസ ആല് ഖലീഫ പുരസ്കാരം നല്കി ആദരിച്ചു. ബഹ്റൈന്‍ ഫസ്റ്റ് ഗ്രേഡ് പുരസ്കാരമാണ് യു.എസ് അംബാസഡര്‍ക്ക് ഹമദ് രാജാവ് സമ്മാനിച്ചത്. സഖീര്‍ പാലസില്‍ കഴിഞ്ഞ ദിവസം നടന്ന ചടങ്ങില്‍ അമേരിക്കയുമായുള്ള ബഹ്റൈെൻറ ബന്ധം പുതിയ തലങ്ങളിലേക്ക് വ്യാപിപ്പിക്കാന്‍ അംബാസഡര്‍ നടത്തിയ ശ്രമങ്ങളെ ഹമദ് രാജാവ് അഭിനന്ദിച്ചു.
ഇരുരാജ്യങ്ങളും തമ്മില്‍ നിലനില്‍ക്കുന്ന ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന് സാധ്യമായ തരത്തിൽ പ്രവര്‍ത്തിച്ചതായി ജസ്്റ്റിന്‍ പറഞ്ഞു. വിവിധ മേഖലകളില്‍ സഹകരണം വ്യാപിപ്പിക്കാന്‍ സാധിച്ചത് ഇരുരാജ്യങ്ങള്‍ക്കും നേട്ടമാണ്. അന്താരാഷ്ട്ര തലത്തിലും മേഖലയിലുമുള്ള പ്രശ്നങ്ങളില്‍ ഇടപെടുകയും പരിഹാരങ്ങള്‍ക്ക് ശ്രമിക്കുകയും ചെയ്യുന്ന അമേരിക്കന്‍ ഭരണകൂടത്തിന് ഹമദ് രാജാവ് നന്ദി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.