മനാമ: ബഹ്റൈനും അമേരിക്കയും തമ്മിലുള്ള ബന്ധം സുദൃഢമായതായി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ വ്യക്തമാക്കി. അമേരിക്കൻ സെൻട്രൽ നേവി ഫോഴ്സിന് കീഴിലെ ബഹ്റൈൻ ഫിഫ്ത് മറൈൻ ഫോഴ്സ് കമാൻഡർ അഡ്മിറൽ ചാൾസ് ബ്രെഡ്ഫോർഡിനെ സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബഹ്റൈനിലെ ഫിഫ്ത് മറൈൻ ഫോഴ്സിന്റെ പ്രവർത്തനം മെച്ചപ്പെട്ട നിലയിലാണെന്ന് വിലയിരുത്തിയ അദ്ദേഹം അമേരിക്കയും ബഹ്റൈനും തമ്മിൽ വിവിധ മേഖലകളിലുള്ള സഹകരണം ശക്തമായി തുടരുന്നതിൽ സന്തുഷ്ടി പ്രകടിപ്പിച്ചു. മേഖലയിലെയും അന്താരാഷ്ട്ര തലത്തിലെയും വിവിധ പ്രശ്നങ്ങളും അവയിൽ സ്വീകരിക്കുന്ന നിലപാടുകളും ചർച്ചയായി.
സുരക്ഷ, സൈനിക മേഖലകളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മേഖലക്ക് കരുത്തു പകരുന്നതായും ഇരുവരും വിലയിരുത്തി. കൂടിക്കാഴ്ചയിൽ ധനമന്ത്രി ശൈഖ് സൽമാൻ ബിൻ ഖലീഫ ആൽ ഖലീഫ, മന്ത്രിസഭ കാര്യാലയ മന്ത്രി ഹമദ് ബിൻ ഫൈസൽ അൽ മാലികി എന്നിവരും സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.