ക്രെ​ഡി​റ്റ്​ കാ​ർ​ഡ്​ ന​ല്ല​താ​ണ്​; വി​ല്ല​നാ​ക​രു​ത്​

മ​നാ​മ: ക്രെ​ഡി​റ്റ്​ കാ​ർ​ഡു​ക​ൾ എ​ടു​ത്ത്​ തി​രി​ച്ച​ട​ക്കാ​ൻ ക​ഴി​യാ​തെ പ്ര​തി​സ​ന്ധി​യി​ലാ​കു​ന്ന സം​ഭ​വ​ങ്ങ​ൾ പ്ര​വാ​സി​ക​ൾ​ക്കി​ട​യി​ൽ വ​ർ​ധി​ക്കു​ന്നു. വ​ൻ തു​ക​ക​ൾ അ​ട​ക്കാ​നാ​വാ​തെ കോ​ട​തി കേ​സും യാ​ത്രാ​വി​ല​ക്കും നേ​ടി​രു​ന്ന നി​ര​വ​ധി പേ​രു​ണ്ടെ​ന്ന്​ സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ർ സാ​ക്ഷ്യ​പ്പെ​ടു​ത്തു​ന്നു. സാ​മ്പ​ത്തി​ക അ​ച്ച​ട​ക്ക​മി​ല്ലാ​യ്​​മ കാ​ര​ണം വ​രു​ത്തി​വെ​ക്കു​ന്ന ഇ​ത്ത​രം അ​വ​സ്​​ഥ ഒ​ടു​വി​ൽ ആ​ത്​​മ​ഹ​ത്യ​യി​ലേ​ക്കും മ​റ്റു​മാ​ണ്​ എ​ത്തി​ക്കു​ന്ന​ത്.

ജോ​ലി ചെ​യ്യു​ന്ന ക​മ്പ​നി ബാ​ങ്കി​െൻറ അം​ഗീ​കൃ​ത പ​ട്ടി​ക​യി​ൽ ഉ​ള്ള​താ​ണെ​ങ്കി​ൽ ജീ​വ​ന​ക്കാ​ർ​ക്ക്​ ക്രെ​ഡി​റ്റ്​ കാ​ർ​ഡ്​ എ​ടു​ക്കാ​ൻ സൗ​ക​ര്യ​മു​ണ്ട്. കൈ​വ​ശം പ​ണം ഇ​ല്ലെ​ങ്കി​ൽ​ത​ന്നെ അ​ത്യാ​വ​ശ്യ​ഘ​ട്ട​ങ്ങ​ളി​ൽ സാ​ധ​ന​ങ്ങ​ളും സേ​വ​ന​ങ്ങ​ളും വാ​ങ്ങാ​ൻ ഇ​ത്​ ഉ​പ​കാ​ര​പ്പെ​ടും.

ബാ​ങ്ക്​ സ്​​റ്റേ​റ്റ്​​മെൻറ്, ശ​മ്പ​ള സ്ലി​പ്​ തു​ട​ങ്ങി​യ രേ​ഖ​ക​ൾ ന​ൽ​കി​യാ​ൽ ക്രെ​ഡി​റ്റ്​ കാ​ർ​ഡ്​ കി​ട്ടും.

എ​ന്നാ​ൽ, അ​നാ​വ​ശ്യ​മാ​യി ക്രെ​ഡി​റ്റ്​ കാ​ർ​ഡ്​ ഉ​പ​യോ​ഗി​ച്ച്​ സാ​ധ​ന​ങ്ങ​ൾ വാ​ങ്ങി​ക്കൂ​ട്ടു​ന്ന​വ​രാ​ണ്​ കു​ഴ​പ്പ​ത്തി​ൽ ചാ​ടു​ന്ന​ത്.

അ​ടി​സ്​​ഥാ​ന ശ​മ്പ​ള​ത്തി​െൻറ ര​ണ്ട​ര മ​ട​ങ്ങു​വ​രെ​യാ​ണ്​ ബാ​ങ്കു​ക​ൾ ക്രെ​ഡി​റ്റ്​ ലി​മി​റ്റ്​ ന​ൽ​കു​ന്ന​ത്. സാ​ധ​ന​ങ്ങ​ൾ വാ​ങ്ങി​യാ​ൽ നി​ശ്ചി​ത സ​മ​യ​ത്തി​ന​കം തു​ക തി​രി​ച്ച​ട​ക്ക​ണം. മു​ഴു​വ​ൻ തു​ക​യും അ​ട​ക്കാ​ൻ സാ​ധി​ച്ചി​ല്ലെ​ങ്കി​ൽ ചു​രു​ങ്ങി​യ​ത്​ അ​ഞ്ച്​ ശ​ത​മാ​നം അ​ട​ച്ചാ​ൽ മ​തി​യാ​കും. 1000 ദി​നാ​ർ ക്രെ​ഡി​റ്റ്​ ലി​മി​റ്റ്​ ഉ​ള്ള ഒ​രാ​ൾ ആ​ദ്യ മാ​സം 100 ദി​നാ​റി​ന്​ ക്രെ​ഡി​റ്റ്​ കാ​ർ​ഡ്​ ഉ​പ​യോ​ഗി​ച്ച്​ സാ​ധ​ന​ങ്ങ​ൾ വാ​ങ്ങി​യാ​ൽ നി​ശ്ചി​ത സ​മ​യ​ത്തി​ന​കം അ​ഞ്ച്​ ദി​നാ​ർ തി​രി​ച്ച​ട​ച്ചാ​ൽ തു​ട​ർ​ന്നും കാ​ർ​ഡ്​ ഉ​പ​യോ​ഗി​ക്കാ​ൻ ക​ഴി​യും.

അ​ടു​ത്ത​മാ​സം 150 ദി​നാ​റി​ന്​ സാ​ധ​ന​ങ്ങ​ൾ വാ​ങ്ങി​യാ​ൽ ഏ​ഴ​ര ദി​നാ​ർ തി​രി​ച്ച​ട​ച്ചാ​ലും മ​തി. എ​ന്നാ​ൽ, ക്രെ​ഡി​റ്റ്​ പ​രി​ധി എ​ത്തു​േ​മ്പാ​ൾ വ​ലി​യ തു​ക ഒ​രു​മി​ച്ച്​ തി​രി​ച്ച​ട​ക്കേ​ണ്ട സാ​ഹ​ച​ര്യ​മാ​ണു​ണ്ടാ​വു​ക. തു​ക തി​രി​ച്ച​ട​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ലെ​ങ്കി​ൽ ബാ​ങ്കി​ൽ​നി​ന്ന്​ നോ​ട്ടീ​സ്​ വ​രും. എ​ന്നി​ട്ടും പ​ണ​മ​ട​ച്ചി​ല്ലെ​ങ്കി​ൽ നി​യ​മ​ന​ട​പ​ടി​ക​ളി​ലേ​ക്ക്​ പോ​കും. അ​പ്പോ​ഴാ​ണ്​ യാ​ത്രാ​വി​ല​ക്ക്​ ഉ​ൾ​പ്പെ​ടെ ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​വു​ക.

ഇ​ങ്ങ​നെ വ​ൻ തു​ക​ക​ൾ തി​രി​ച്ച​ട​ക്കാ​ൻ ക​ഴി​യാ​തെ കേ​സി​ൽ കു​ടു​ങ്ങു​ന്ന നി​ര​വ​ധി ഉ​ദാ​ഹ​ര​ണ​ങ്ങ​ൾ സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ർ​ക്ക്​ ചൂ​ണ്ടി​ക്കാ​ണി​ക്കാ​നു​ണ്ട്.

നാ​ട്ടി​ൽ പോ​കാ​ൻ വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തു​േ​മ്പാ​ൾ യാ​ത്രാ​വി​ല​ക്കു​​ണ്ടെ​ന്ന​റി​ഞ്ഞ്​ തി​രി​ച്ചു​വ​രു​ന്ന​വ​രും നി​ര​വ​ധി​യാ​ണ്​. ക​ഴി​ഞ്ഞ​ദി​വ​സം 2400 ദി​നാ​ർ തി​രി​ച്ച​ട​ക്കാ​ത്ത കേ​സി​ൽ​ മ​ല​യാ​ളി​യെ പൊ​ലീ​സ്​ പി​ടി​കൂ​ടി.

സാ​മ്പ​ത്തി​ക അ​ച്ച​ട​ക്ക​മി​ല്ലാ​തെ സാ​ധ​ന​ങ്ങ​ൾ വാ​ങ്ങി​ക്കൂ​ട്ടു​ന്ന​വ​രും ത​നി​ക്ക്​ ക്രെ​ഡി​റ്റ്​ കാ​ർ​ഡു​ണ്ടെ​ന്ന പൊ​ങ്ങ​ച്ച​ത്തി​ൽ സാ​ധ​ന​ങ്ങ​ൾ വാ​ങ്ങു​ന്ന​വ​രു​മാ​ണ്​ പ്ര​ശ്​​ന​ത്തി​ൽ അ​ക​പ്പെ​ടു​ന്ന​ത്. തി​രി​ച്ച​ട​ക്കാ​ൻ സാ​ധി​ക്കു​മെ​ന്ന്​ ഉ​റ​പ്പു​ള്ള​വ​ർ മാ​ത്രം ക്രെ​ഡി​റ്റ്​ കാ​ർ​ഡ്​ ഉ​പ​യോ​ഗി​ച്ച്​ സാ​ധ​ന​ങ്ങ​ൾ വാ​ങ്ങ​ണ​മെ​ന്ന്​ സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​നാ​യ ഫ​സ​ലു​ൽ ഹ​ഖ്​ ചൂ​ണ്ടി​ക്കാ​ട്ടി.

പൊ​ങ്ങ​ച്ചം കാ​ണി​ക്കാ​നോ ആ​ർ​ഭാ​ടം കാ​ണി​ക്കാ​നോ ​ക്രെ​ഡി​റ്റ്​ കാ​ർ​ഡ്​ ഉ​പ​യോ​ഗി​ക്ക​രു​ത്. ജാ​ഗ്ര​ത​യോ​ടെ ഉ​പ​യോ​ഗി​ച്ചാ​ൽ അ​ത്യാ​വ​ശ്യ​ഘ​ട്ട​ങ്ങ​ളി​ൽ ഉ​പ​കാ​ര​പ്പെ​ടു​ന്ന​താ​ണ്​ ഇൗ ​സം​വി​ധാ​ന​മെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി. വ​ലി​യ തു​ക തി​രി​ച്ച​ട​ക്കാ​ൻ നോ​ട്ടീ​സ്​ ല​ഭി​ക്കു​ന്ന​വ​ർ ബാ​ങ്കു​ക​ളെ സ​മീ​പി​ച്ച്​ അ​പേ​ക്ഷി​ച്ചാ​ൽ തു​ക ത​വ​ണ​ക​ളാ​യി അ​ട​ക്കു​ന്ന​തി​നു​ള്ള സൗ​ക​ര്യം ല​ഭി​ക്കാ​റു​ണ്ട്. ഇ​ത്​ ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​നും ആ​ളു​ക​ൾ ശ്ര​ദ്ധി​ക്ക​ണം.

കൃ​ത്യ​മാ​യ സാ​മ്പ​ത്തി​ക അ​ച്ച​ട​ക്ക​ത്തോ​ടെ ജീ​വി​ക്കാ​ൻ ​പ്ര​വാ​സി​ക​ൾ ശ്ര​ദ്ധി​ക്ക​ണ​മെ​ന്ന്​ പ്ര​വാ​സി ക​മീ​ഷ​ൻ അം​ഗം സു​ബൈ​ർ ക​ണ്ണൂ​രും പ​റ​ഞ്ഞു. ക്രെ​ഡി​റ്റ്​ കാ​ർ​ഡ്​ ദു​രു​പ​യോ​ഗി​ച്ച്​ കു​ഴ​പ്പ​ത്തി​ൽ​പെ​ടു​ന്ന നി​ര​വ​ധി കേ​സു​ക​ൾ അ​ടു​ത്ത​കാ​ല​ത്ത് ഉ​ണ്ടാ​യ​താ​യും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.

കാ​ർ​ഡു​ക​ൾ ഉ​പ​യോ​ഗി​ക്കു​േ​മ്പാ​ൾ ശ്ര​ദ്ധി​ക്കേ​ണ്ട കാ​ര്യ​ങ്ങ​ൾ

1. ചി​പ് ഉ​ള്ള ഡെ​ബി​റ്റ്​/​ക്രെ​ഡി​റ്റ്​ കാ​ർ​ഡു​ക​ളാ​ണ്​ ഇ​പ്പോ​ൾ അ​ധി​ക​വും. ഒ.​ടി.​പി ന​മ്പ​ർ ഇ​ല്ലാ​തെ കാ​ർ​ഡ്​ സ്​​കാ​ൻ ചെ​യ്​​ത്​ പ​ണം ന​ൽ​കു​ന്ന സം​വി​ധാ​ന​മാ​ണ്​ ഇ​ത്. കാ​ർ​ഡ്​ ന​ഷ്​​ട​പ്പെ​ട്ടാ​ൽ മ​റ്റൊ​രാ​ൾ​ക്ക്​ വ​ള​രെ എ​ളു​പ്പ​ത്തി​ൽ കാ​ർ​ഡ്​ ഉ​പ​യോ​ഗി​ച്ച്​ സാ​ധ​ന​ങ്ങ​ൾ വാ​ങ്ങാ​ൻ ക​ഴി​യും. അ​തി​നാ​ൽ, കാ​ർ​ഡ്​ വ​ള​രെ സു​ര​ക്ഷി​ത​മാ​യി സൂ​ക്ഷി​ക്ക​ണം.

2. ചി​ല ഒാ​ൺ​ലൈ​നു​ക​ൾ വ​ഴി​യും ഒ.​ടി.​പി ഇ​ല്ലാ​തെ​ത​ന്നെ ഇ​ട​പാ​ട്​ ന​ട​ത്താ​ൻ ക​ഴി​യും. അ​തി​നാ​ൽ, മ​റ്റു​ള്ള​വ​ർ​ക്ക്​ കാ​ർ​ഡ്​ ന​ൽ​കു​േ​മ്പാ​ൾ ശ്ര​ദ്ധ​പു​ല​ർ​ത്ത​ണം. വി​ശ്വാ​സ​മു​ള്ള​വ​ർ​ക്ക്​ മാ​ത്രം കാ​ർ​ഡ്​ ന​ൽ​കു​ക.

3. അ​ക്കൗ​ണ്ട്​ വ​ഴി ഇ​ട​പാ​ടു​ക​ൾ ന​ട​ക്കു​േ​മ്പാ​ൾ ബാ​ങ്കി​െൻറ മെ​സേ​ജ്​ മൊ​ബൈ​ലി​ൽ ല​ഭി​ക്കും. ഇൗ ​െ​മ​സേ​ജു​ക​ൾ ശ്ര​ദ്ധി​ക്കാ​ൻ വി​ട്ടു​പോ​ക​രു​ത്. മ​റ്റൊ​രാ​ൾ അ​ന​ധി​കൃ​ത​മാ​യി ഇ​ട​പാ​ട്​ ന​ട​ത്തി​യാ​ൽ മെ​സേ​ജ് വ​ഴി അ​റി​യാ​ൻ സാ​ധി​ക്കും. അ​പ്പോ​ൾ​ത​ന്നെ ബാ​ങ്കി​ൽ വി​ളി​ച്ച്​ കാ​ർ​ഡ്​ ​േബ്ലാ​ക്ക്​ ചെ​യ്​​താ​ൽ കൂ​ടു​ത​ൽ ന​ഷ്​​ടം ഒ​ഴി​വാ​ക്കാം. ന​ഷ്​​ട​മാ​യ കാ​ർ​ഡ്​ ഉ​പ​യോ​ഗി​ച്ച്​ മ​റ്റൊ​രാ​ൾ 900 ദി​നാ​ർ പി​ൻ​വ​ലി​ച്ച അ​നു​ഭ​വം സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ൻ ഫ​സ​ലു​ൽ ഹ​ഖ്​ ചൂ​ണ്ടി​ക്കാ​ട്ടി. പ​ല​ത​വ​ണ​ക​ളാ​യാ​ണ്​ തു​ക പി​ൻ​വ​ലി​ച്ച​ത്. ഒാ​രോ ത​വ​ണ​യും ബാ​ങ്കി​ൽ​നി​ന്ന്​ സ​ന്ദേ​ശം വ​ന്നി​രു​ന്നു. എ​ന്നാ​ൽ, ഇൗ ​സ​ന്ദേ​ശം കാ​ണാ​ൻ വൈ​കി​യ​തി​നാ​ൽ കൂ​ടു​ത​ൽ തു​ക ത​നി​ക്ക്​ ന​ഷ്​​ട​മാ​വു​ക​യാ​യി​രു​ന്നു എ​ന്ന്​ അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Tags:    
News Summary - use credit card carefully

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.