ക്രെഡിറ്റ് കാർഡ് നല്ലതാണ്; വില്ലനാകരുത്
text_fieldsമനാമ: ക്രെഡിറ്റ് കാർഡുകൾ എടുത്ത് തിരിച്ചടക്കാൻ കഴിയാതെ പ്രതിസന്ധിയിലാകുന്ന സംഭവങ്ങൾ പ്രവാസികൾക്കിടയിൽ വർധിക്കുന്നു. വൻ തുകകൾ അടക്കാനാവാതെ കോടതി കേസും യാത്രാവിലക്കും നേടിരുന്ന നിരവധി പേരുണ്ടെന്ന് സാമൂഹിക പ്രവർത്തകർ സാക്ഷ്യപ്പെടുത്തുന്നു. സാമ്പത്തിക അച്ചടക്കമില്ലായ്മ കാരണം വരുത്തിവെക്കുന്ന ഇത്തരം അവസ്ഥ ഒടുവിൽ ആത്മഹത്യയിലേക്കും മറ്റുമാണ് എത്തിക്കുന്നത്.
ജോലി ചെയ്യുന്ന കമ്പനി ബാങ്കിെൻറ അംഗീകൃത പട്ടികയിൽ ഉള്ളതാണെങ്കിൽ ജീവനക്കാർക്ക് ക്രെഡിറ്റ് കാർഡ് എടുക്കാൻ സൗകര്യമുണ്ട്. കൈവശം പണം ഇല്ലെങ്കിൽതന്നെ അത്യാവശ്യഘട്ടങ്ങളിൽ സാധനങ്ങളും സേവനങ്ങളും വാങ്ങാൻ ഇത് ഉപകാരപ്പെടും.
ബാങ്ക് സ്റ്റേറ്റ്മെൻറ്, ശമ്പള സ്ലിപ് തുടങ്ങിയ രേഖകൾ നൽകിയാൽ ക്രെഡിറ്റ് കാർഡ് കിട്ടും.
എന്നാൽ, അനാവശ്യമായി ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് സാധനങ്ങൾ വാങ്ങിക്കൂട്ടുന്നവരാണ് കുഴപ്പത്തിൽ ചാടുന്നത്.
അടിസ്ഥാന ശമ്പളത്തിെൻറ രണ്ടര മടങ്ങുവരെയാണ് ബാങ്കുകൾ ക്രെഡിറ്റ് ലിമിറ്റ് നൽകുന്നത്. സാധനങ്ങൾ വാങ്ങിയാൽ നിശ്ചിത സമയത്തിനകം തുക തിരിച്ചടക്കണം. മുഴുവൻ തുകയും അടക്കാൻ സാധിച്ചില്ലെങ്കിൽ ചുരുങ്ങിയത് അഞ്ച് ശതമാനം അടച്ചാൽ മതിയാകും. 1000 ദിനാർ ക്രെഡിറ്റ് ലിമിറ്റ് ഉള്ള ഒരാൾ ആദ്യ മാസം 100 ദിനാറിന് ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് സാധനങ്ങൾ വാങ്ങിയാൽ നിശ്ചിത സമയത്തിനകം അഞ്ച് ദിനാർ തിരിച്ചടച്ചാൽ തുടർന്നും കാർഡ് ഉപയോഗിക്കാൻ കഴിയും.
അടുത്തമാസം 150 ദിനാറിന് സാധനങ്ങൾ വാങ്ങിയാൽ ഏഴര ദിനാർ തിരിച്ചടച്ചാലും മതി. എന്നാൽ, ക്രെഡിറ്റ് പരിധി എത്തുേമ്പാൾ വലിയ തുക ഒരുമിച്ച് തിരിച്ചടക്കേണ്ട സാഹചര്യമാണുണ്ടാവുക. തുക തിരിച്ചടക്കാൻ കഴിഞ്ഞില്ലെങ്കിൽ ബാങ്കിൽനിന്ന് നോട്ടീസ് വരും. എന്നിട്ടും പണമടച്ചില്ലെങ്കിൽ നിയമനടപടികളിലേക്ക് പോകും. അപ്പോഴാണ് യാത്രാവിലക്ക് ഉൾപ്പെടെ നടപടികൾ ഉണ്ടാവുക.
ഇങ്ങനെ വൻ തുകകൾ തിരിച്ചടക്കാൻ കഴിയാതെ കേസിൽ കുടുങ്ങുന്ന നിരവധി ഉദാഹരണങ്ങൾ സാമൂഹിക പ്രവർത്തകർക്ക് ചൂണ്ടിക്കാണിക്കാനുണ്ട്.
നാട്ടിൽ പോകാൻ വിമാനത്താവളത്തിൽ എത്തുേമ്പാൾ യാത്രാവിലക്കുണ്ടെന്നറിഞ്ഞ് തിരിച്ചുവരുന്നവരും നിരവധിയാണ്. കഴിഞ്ഞദിവസം 2400 ദിനാർ തിരിച്ചടക്കാത്ത കേസിൽ മലയാളിയെ പൊലീസ് പിടികൂടി.
സാമ്പത്തിക അച്ചടക്കമില്ലാതെ സാധനങ്ങൾ വാങ്ങിക്കൂട്ടുന്നവരും തനിക്ക് ക്രെഡിറ്റ് കാർഡുണ്ടെന്ന പൊങ്ങച്ചത്തിൽ സാധനങ്ങൾ വാങ്ങുന്നവരുമാണ് പ്രശ്നത്തിൽ അകപ്പെടുന്നത്. തിരിച്ചടക്കാൻ സാധിക്കുമെന്ന് ഉറപ്പുള്ളവർ മാത്രം ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് സാധനങ്ങൾ വാങ്ങണമെന്ന് സാമൂഹിക പ്രവർത്തകനായ ഫസലുൽ ഹഖ് ചൂണ്ടിക്കാട്ടി.
പൊങ്ങച്ചം കാണിക്കാനോ ആർഭാടം കാണിക്കാനോ ക്രെഡിറ്റ് കാർഡ് ഉപയോഗിക്കരുത്. ജാഗ്രതയോടെ ഉപയോഗിച്ചാൽ അത്യാവശ്യഘട്ടങ്ങളിൽ ഉപകാരപ്പെടുന്നതാണ് ഇൗ സംവിധാനമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വലിയ തുക തിരിച്ചടക്കാൻ നോട്ടീസ് ലഭിക്കുന്നവർ ബാങ്കുകളെ സമീപിച്ച് അപേക്ഷിച്ചാൽ തുക തവണകളായി അടക്കുന്നതിനുള്ള സൗകര്യം ലഭിക്കാറുണ്ട്. ഇത് ഉപയോഗപ്പെടുത്താനും ആളുകൾ ശ്രദ്ധിക്കണം.
കൃത്യമായ സാമ്പത്തിക അച്ചടക്കത്തോടെ ജീവിക്കാൻ പ്രവാസികൾ ശ്രദ്ധിക്കണമെന്ന് പ്രവാസി കമീഷൻ അംഗം സുബൈർ കണ്ണൂരും പറഞ്ഞു. ക്രെഡിറ്റ് കാർഡ് ദുരുപയോഗിച്ച് കുഴപ്പത്തിൽപെടുന്ന നിരവധി കേസുകൾ അടുത്തകാലത്ത് ഉണ്ടായതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
കാർഡുകൾ ഉപയോഗിക്കുേമ്പാൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
1. ചിപ് ഉള്ള ഡെബിറ്റ്/ക്രെഡിറ്റ് കാർഡുകളാണ് ഇപ്പോൾ അധികവും. ഒ.ടി.പി നമ്പർ ഇല്ലാതെ കാർഡ് സ്കാൻ ചെയ്ത് പണം നൽകുന്ന സംവിധാനമാണ് ഇത്. കാർഡ് നഷ്ടപ്പെട്ടാൽ മറ്റൊരാൾക്ക് വളരെ എളുപ്പത്തിൽ കാർഡ് ഉപയോഗിച്ച് സാധനങ്ങൾ വാങ്ങാൻ കഴിയും. അതിനാൽ, കാർഡ് വളരെ സുരക്ഷിതമായി സൂക്ഷിക്കണം.
2. ചില ഒാൺലൈനുകൾ വഴിയും ഒ.ടി.പി ഇല്ലാതെതന്നെ ഇടപാട് നടത്താൻ കഴിയും. അതിനാൽ, മറ്റുള്ളവർക്ക് കാർഡ് നൽകുേമ്പാൾ ശ്രദ്ധപുലർത്തണം. വിശ്വാസമുള്ളവർക്ക് മാത്രം കാർഡ് നൽകുക.
3. അക്കൗണ്ട് വഴി ഇടപാടുകൾ നടക്കുേമ്പാൾ ബാങ്കിെൻറ മെസേജ് മൊബൈലിൽ ലഭിക്കും. ഇൗ െമസേജുകൾ ശ്രദ്ധിക്കാൻ വിട്ടുപോകരുത്. മറ്റൊരാൾ അനധികൃതമായി ഇടപാട് നടത്തിയാൽ മെസേജ് വഴി അറിയാൻ സാധിക്കും. അപ്പോൾതന്നെ ബാങ്കിൽ വിളിച്ച് കാർഡ് േബ്ലാക്ക് ചെയ്താൽ കൂടുതൽ നഷ്ടം ഒഴിവാക്കാം. നഷ്ടമായ കാർഡ് ഉപയോഗിച്ച് മറ്റൊരാൾ 900 ദിനാർ പിൻവലിച്ച അനുഭവം സാമൂഹിക പ്രവർത്തകൻ ഫസലുൽ ഹഖ് ചൂണ്ടിക്കാട്ടി. പലതവണകളായാണ് തുക പിൻവലിച്ചത്. ഒാരോ തവണയും ബാങ്കിൽനിന്ന് സന്ദേശം വന്നിരുന്നു. എന്നാൽ, ഇൗ സന്ദേശം കാണാൻ വൈകിയതിനാൽ കൂടുതൽ തുക തനിക്ക് നഷ്ടമാവുകയായിരുന്നു എന്ന് അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.