മനാമ: അഞ്ച് മുതൽ 11 വയസ്സ് വരെയുള്ള കുട്ടികൾക്ക് കോവിഡ് പ്രതിരോധ വാക്സിൻ നൽകുമെന്ന പ്രഖ്യാപനം വന്ന് രണ്ടു ദിവസത്തിനുള്ളിൽ 1639 കുട്ടികൾ സ്വീകരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ഫൈസർ, സ്പുട്നിക് എന്നീ വാക്സിനുകളാണ് കുട്ടികൾക്ക് കൊടുക്കാൻ അംഗീകാരം നൽകിയിരുന്നത്. പ്രതിരോധ ശേഷി വർധിക്കുന്നതിനും രോഗബാധയുടെ തീവ്രത കുറക്കുന്നതിനും വാക്സിൻ സഹായിക്കുമെന്ന് അധികൃതർ അവകാശപ്പെട്ടു. സിത്ര മാളിലെ വാക്സിൻ സെന്ററാണ് കുട്ടികൾക്ക് വാക്സിൻ നൽകുന്നതിനായി ഒരുക്കിയിട്ടുള്ളത്. കുട്ടികൾക്ക് വാക്സിൻ നൽകുന്നതിന് രക്ഷിതാക്കൾ പ്രത്യേകം ശദ്ധിക്കണമെന്ന് ആരോഗ്യ മന്ത്രാലയം ഉണർത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.