മനാമ: യൂറോപ്യൻ മരുന്ന് കമ്പനിയായ വാൽനേവ വികസിപ്പിച്ചെടുത്ത കോവിഡ് പ്രതിരോധ വാക്സിൻ വി.എൽ.എ 2001ന്റെ അടിയന്തര ഉപയോഗത്തിന് നാഷനൽ ഹെൽത്ത് റെഗുലേറ്ററി അതോറിറ്റി അനുമതി നൽകി.
18 വയസ്സ് കഴിഞ്ഞവർക്കാണ് വാക്സിൻ നൽകുന്നത്. ഇതോടെ ബഹ്റൈനിൽ അനുമതി നൽകിയ വാക്സിനുകളുടെ എണ്ണം ഏഴായി.
കമ്പനി സമർപ്പിച്ച രേഖകൾ പരിശോധിക്കുകയും ഉപയോഗം ഫലപ്രദമാണെന്ന് കണ്ടെത്തുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് ബഹ്റൈനിലും അനുമതി നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.