പുതുതലമുറ ഹൃദിസ്ഥമാക്കിയ പേരാണ് വർഷ രമേഷ്. വെറും വർഷ എന്ന ഇൻസ്റ്റഗ്രാം ഐ.ഡി ഫോളോ ചെയ്യുന്നത് ലക്ഷങ്ങളാണ്. നമ്മൾ ശീലിച്ച നാട്ടുപഴമകളെ ചോദ്യംചെയ്യുന്ന കുറിക്കുക്കൊള്ളുന്ന റീൽസുകളിലൂടെയാണ് ചുരുങ്ങിയ നാളുകൾക്കുള്ളിൽ ഈ മലപ്പുറംകാരി ന്യൂമീഡിയയെ കീഴടക്കിയത്.
വ്യത്യസ്തമായ അഭിനയമുഹൂർത്തങ്ങളെ സാമൂഹിക പ്രസക്തമായ രീതിയിൽ അവതരിപ്പിക്കുന്ന വർഷയുടെ പ്രകടനം ചിരി മാത്രമല്ല, ചിന്തയും ജനിപ്പിക്കുന്നതായിരുന്നു. കോയമ്പത്തൂരിലും ബംഗളൂരുവിലുമായിരുന്നു വർഷയുടെ പഠനം. വിദ്യാർഥികളുടേയും യുവജനങ്ങളുടേയും ചിന്തക്കും അവരുടെ വൈബിനും ഇണങ്ങുന്ന തീമുകളാണ് വർഷ തിരഞ്ഞെടുക്കുന്നത്. സാധാരണ ജീവിതത്തിന്റെ വിരസ മുഹൂർത്തങ്ങളെ, സരസമായി പുനർനിർമിക്കാനുള്ള കഴിവാണ് ഇൻസ്റ്റയിലും എഫ്.ബിയിലും താരങ്ങളെ സൃഷ്ടിക്കുന്നത്.
വിവിധ കഥാപാത്രങ്ങളിലേക്കുള്ള ഭാവപ്പകർച്ചയുടെ ആ തനിമയാണ് ആരാധകലക്ഷങ്ങളെ ഫോളോവേഴ്സായി വർഷക്ക് നേടിക്കൊടുത്തത്. സാമ്പ്രദായികമായ അവതരണങ്ങളുടെ ബാരിയേഴ്സിനെ തകർത്തെറിയുന്ന ആ പുതുമ, ന്യൂ ജനറേഷന് എന്നും ആശയും ആവേശവുമാണ്. ചടുലവും എനർജറ്റിക്കുമായ അവതരണത്തിലൂടെ ഏഷ്യാനെറ്റ് സ്റ്റാർ സിങ്ങറിനെ വ്യത്യസ്ത തലത്തിലേക്കുയർത്താനും അവതാരക എന്ന നിലയിൽ വർഷക്ക് കഴിഞ്ഞു.
ഏതുതരം കലാസ്വാദകരെയും പിടിച്ചിരുത്തുന്ന ആ എനർജി അതുല്യമാണ്. തന്റെ എനർജി ലെവലിലേക്ക് പ്രേക്ഷകരെയും എത്തിക്കുന്ന ആ അത്ഭുത കരവിരുത് ബഹ്റൈനിലും എത്തുകയാണ്. ആ വൈബിനൊപ്പം ചുവടുവെക്കാൻ പവിഴദ്വീപിലെ പുതുതലമുറയും ഒരുങ്ങിക്കഴിഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.