മനാമ: നാഷനൽ റവന്യൂ അതോറിറ്റിയുമായി സഹകരിച്ച് വാണിജ്യ, വ്യവസായ, ടൂറിസം മന്ത്രാലയം നടത്തിക്കൊണ്ടിരിക്കുന്ന പരിശോധന തുടരുന്നു. കഴിഞ്ഞ ദിവസം നിയമം ലംഘിച്ച ഒരു സ്ഥാപനം അടച്ചുപൂട്ടാൻ ഉത്തരവിട്ടു. വിവിധ പ്രദേശങ്ങളിൽ 139 ഷോപ്പുകളിലാണ് പരിശോധന നടത്തിയത്. വാറ്റ് നിയമം ശരിയായ രൂപത്തിൽ പാലിക്കാൻ ബോധവത്കരണവും നടത്തുന്നുണ്ട്. വാറ്റ് നിയമം ലംഘിക്കുന്നവർക്കെതിരെ പിഴയും ജയിൽ ശിക്ഷയുമടക്കമുള്ള നടപടികളുമുണ്ടാകും. തട്ടിപ്പ് നടത്തിയാൽ വാറ്റ് സംഖ്യയുടെ മൂന്നിരട്ടി പിഴയും അഞ്ചു വർഷം വരെ ശിക്ഷയുമാണുണ്ടാവുകയെന്നും ബന്ധപ്പെട്ടവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.