മനാമ: വാഹനം ഒാടിക്കുേമ്പാൾ മൊബൈൽ ഉപയോഗിക്കുന്നത് വർധിച്ചുവരുന്ന സാഹചര്യത് തിൽ ബോധവത്കരണവുമായി ഗതാഗത വകുപ്പ്. ഡ്രൈവിങ്ങിനിടെ മൊബൈൽ ഫോൺ ഉപയോഗിക്കുന്ന ത് കുറ്റകരമാണെങ്കിലും പലരും അത് പാലിക്കാറില്ല. ഇതുവഴി അപകടങ്ങൾ കൂടുന്ന സാഹചര്യത്തിലാണ് ബോധവത്കരണ പരിപാടിയുമായി അധികൃതർ രംഗത്തിറങ്ങിയത്. മാർച്ചിൽ നടത്തുന്ന ട്രാഫിക് വാരാചരണത്തിെൻറ മുന്നോടിയായി ബോധവത്കരണ മത്സരമാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. അശ്രദ്ധയോടെ റോഡ് മുറിച്ചുകടക്കുന്നതും ഹെൽമറ്റില്ലാതെ ഇരുചക്ര വാഹനങ്ങൾ ഒാടിക്കുന്നതും അപകടങ്ങൾക്കിടയാക്കുന്നുണ്ട്. ൈസക്കിൾ യാത്രക്കാരും അപകടങ്ങൾക്കിടയാകുന്നു. അപകടങ്ങൾ കുറക്കാൻ എല്ലാ വിഭാഗം ആളുകളുടെയും പങ്കാളിത്തം ഉറപ്പുവരുത്തുന്നതിനാണ് ബോധവത്കരണ മത്സരം നടത്തുന്നത്. ഇതിെൻറ തുടർച്ചയായാണ് മാർച്ചിലെ ട്രാഫിക് വാരാചരണം.
മികച്ച എജുക്കേഷണൽ വിഡിയോ, മികച്ച ഗ്രാഫിക് ഡിസൈൻ, മികച്ച ചിത്രരചന, മികച്ച വിദ്യാഭ്യാസ ലോഗോ എന്നിങ്ങനെ നാലു വിഭാഗങ്ങളിലായാണ് മത്സരം നടത്തുന്നത്. വിദ്യാഭ്യാസ വിഡിയോ വിഭാഗത്തിൽ ഒന്നാം സമ്മാനം 1000 ദീനാറും രണ്ടാം സമ്മാനം 600 ദീനാറുമാണ്. വിഡിയോയുടെ ദൈർഘ്യം ഒരു മിനിറ്റ് ആയിരിക്കണം. ഡ്രൈവിങ്ങിനിടെ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിനെതിരെ സന്ദേശം നൽകുന്ന മൗലികമായ സൃഷ്ടിയായിരിക്കണം വിഡിയോ. അക്രമ ദൃശ്യങ്ങൾ വിഡിയോയിൽ ഉണ്ടാകാൻ പാടില്ല. എജുക്കേഷനൽ ലോഗോ വിഭാഗത്തിൽ 150 ദീനാർ വരെയാണ് സമ്മാനം. മികച്ച ഗ്രാഫിക് ഡിസൈൻ വിഭാഗത്തിൽ ഒന്നാം സമ്മാനം 400 ദീനാറും രണ്ടാം സമ്മാനം 200 ദീനാറുമാണ്. 3-5, 6-11, 12-18 എന്നിങ്ങനെ മൂന്നു പ്രായ വിഭാഗങ്ങളിൽ ചിത്രരചനയിൽ പെങ്കടുക്കാം. വിജയികൾക്ക് 50 ദീനാർ വീതം സമ്മാനമായി നൽകും. നിയമങ്ങൾ പാലിക്കുന്നതിൽ പൊതുജനങ്ങളെ ബോധവത്കരിക്കുകയാണ് പരിപാടിയുടെ ലക്ഷ്യമെന്ന് ട്രാഫിക് കൾച്ചർ ഡയറക്ടർ പറഞ്ഞു. ഫെബ്രുവരി 25 ആണ് എൻട്രികൾ സമർപ്പിക്കേണ്ട അവസാന തീയതി. ട്രാഫിക് കൾച്ചർ ഡിപ്പാർട്ട്മെൻറിൽ നേരിേട്ടാ trafficweekbh@gmail.com എന്ന വിലാസത്തിൽ ഇ-മെയിൽ ആയോ എൻട്രികൾ സമർപ്പിക്കാം. കുടുതൽ വിവരങ്ങൾ www.traffic.gov.bh എന്ന വെബ്സൈറ്റിൽ ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.