മനാമ: വിനോദ് കെ. ജേക്കബിനെ ബഹ്റൈനിലെ പുതിയ ഇന്ത്യൻ അംബാസഡറായി നിയമിച്ചു.നിലവിലുള്ള അംബാസഡർ പിയൂഷ് ശ്രീവാസ്തവയുടെ കാലാവധി പൂർത്തിയായതിനെത്തുടർന്നാണ് നിയമനം.2000ൽ ഇന്ത്യൻ ഫോറിൻ സർവീസിൽ ചേർന്ന വിനോദ് കെ ജേക്കബ് നിലവിൽ ശ്രീലങ്കയിലെ ഇന്ത്യൻ ഹൈകമീഷനിൽ ഡപ്യൂട്ടി ഹൈകമീഷണറാണ്.
ഹോങ്കോങ്, ഷാങ്ഹായ്, ജനീവ എന്നിവിടങ്ങളിലെ ഇന്ത്യൻ മിഷനുകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ബെയ്ജിംഗിലെ ഇന്ത്യൻ എംബസിയിൽ ഡെപ്യൂട്ടി ചീഫ് ഓഫ് മിഷനായും ജേക്കബ് പ്രവർത്തിച്ചിട്ടുണ്ട്. മലയാളിയായ അദ്ദേഹം ചെന്നൈ പദ്മ ശേഷാദ്രി ബാലഭവൻ സീനിയർ സെക്കണ്ടറി സ്കൂളിലാണ് പഠിച്ചത്.ചെന്നൈ ഡോ. അംബേദ്കർ ലോ കോളജിൽനിന്ന് നിയമവിദ്യാഭ്യാസം പൂർത്തിയാക്കി.നയതന്ത്രജ്ഞയായ നംഗ്യ സി. ഖാംപയാണ് ഭാര്യ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.