മനാമ: ബഹ്റൈനിൽ പഠിക്കുന്ന വിദ്യാർഥികളെ ഇന്ത്യൻ എംബസിയുടെ പ്രവർത്തനത്തെക്കുറിച്ച് പരിചയപ്പെടുത്തുന്നതിനായി ആരംഭിച്ച ‘വിസിറ്റ് എംബസി’ പരിപാടി രണ്ട് ഘട്ടങ്ങളായി നടന്നു. ഇന്ത്യൻ എംബസി സംഘടിപ്പിച്ച പരിപാടിയിൽ ബഹ്റൈനിലെ ഒമ്പത് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നായി 160 വിദ്യാർഥികൾ പങ്കെടുത്തു. 2023ലും 2024ലും രണ്ട് ഘട്ടങ്ങളായാണ് പരിപാടി സംഘടിപ്പിച്ചത്.
സന്ദർശനവേളയിൽ വിദ്യാർഥികൾക്ക് എംബസിയിലെ ഉദ്യോഗസ്ഥരുമായി സംവദിക്കാൻ അവസരം ലഭിച്ചു. എംബസി കെട്ടിടത്തിന്റെ ചരിത്രപരവും സാംസ്കാരികവുമായ പ്രാധാന്യത്തെക്കുറിച്ചും അതിന്റെ ആർക്കിടെക്ച്ചറൽ വശങ്ങളെപ്പറ്റിയും എംബസിയിലെ വിവിധ സംരംഭങ്ങളെക്കുറിച്ചും പ്രദർശനങ്ങളെക്കുറിച്ചും ഉദ്യോഗസ്ഥർ വിശദീകരിച്ചു. അംബാസഡർ വിനോദ് കെ. ജേക്കബും വിദ്യാർഥികളുമായി സംവദിച്ചു. വിദ്യാർഥികൾക്ക് ചോദ്യങ്ങൾ ഉന്നയിക്കാനും അവസരമുണ്ടായിരുന്നു.
നയതന്ത്രപരമായ കാര്യങ്ങൾ മനസ്സിലാക്കാനും ഇന്ത്യ-ബഹ്റൈൻ ബന്ധം പ്രോത്സാഹിപ്പിക്കുന്നതിൽ എംബസിയുടെ പങ്കിനെക്കുറിച്ച് പഠിക്കാനും വിദ്യാർഥികൾക്ക് അവസരം ലഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.