മനാമ: ബഹ്റൈനിൽ കഴിഞ്ഞ കാലങ്ങളിൽ സംരംഭത്തിലൂടെ മികച്ച നേട്ടം കൈവരിച്ച വനിത സംരംഭകരെ ‘വോയ്സ് ഓഫ് ആലപ്പി’ ആദരിക്കുന്നു. സംരംഭത്തിലൂടെ നിരവധി ആളുകൾക്ക് ജോലി കൊടുക്കാനും അത് വഴി അനേകം കുടുംബങ്ങൾക്ക് സഹായമാകുകയും ചെയ്ത വനിത സംരംഭകരെയാണ് ആദരിക്കുന്നത്. ബഹ്റൈനിൽ സംരംഭകരായി മുന്നോട്ട് പോകുന്ന ഏതൊരു വനിതക്കും ‘വുമൺ ഓഫ് എക്സലൻസ് 2023’ അവാർഡിനായി അപേക്ഷിക്കാം.
ഡോ. പി.വി. ചെറിയാൻ, ജഗദീഷ് ശിവൻ എന്നിവർ കൺവീനർമാരായി പ്രവർത്തിക്കുന്ന കമ്മിറ്റിയുടെ മേൽനോട്ടത്തിലാണ് അവാർഡിനായുള്ള തിരഞ്ഞെടുപ്പ് നടത്തുന്നത്.
അവാർഡിനായി അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന വനിത സംരംഭകർ കഴിഞ്ഞക്കാല പ്രവർത്തനങ്ങളെ കുറിച്ചുള്ള വിശദമായ വിവരങ്ങൾ voiceofalleppey.bh@gmail.com എന്ന മെയിൽ ഐ.ഡിയിലേക്ക് അയക്കണം.
അപേക്ഷകൾ സ്വീകരിക്കുന്ന അവസാനതീയതി ഒക്ടോബർ 8. അവാർഡ് ജേതാക്കളെ ഒക്ടോബർ 13 ന് ഇന്ത്യൻ ക്ലബിൽ നടക്കുന്ന പൊതുചടങ്ങിൽവെച്ച് ആദരിക്കും. കൂടുതൽ വിവരങ്ങൾക്ക് 3319 3710, 3385 6330 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.