മനാമ: ബഹ്റൈനിലെ ആലപ്പുഴ ജില്ലക്കാരുടെ കൂട്ടായ്മയായ വോയ്സ് ഓഫ് ആലപ്പി ഇഫ്താർ സംഗമം സംഘടിപ്പിച്ചു. മുഹറഖ് അൽ ഇസ്ലാഹ് ഓഡിറ്റോറിയത്തിൽ നടന്ന ഇഫ്താർ വിരുന്നിലും സ്നേഹസംഗമത്തിലും നിരവധിയാളുകൾ പങ്കാളികളായി. വോയ്സ് ഓഫ് ആലപ്പി രക്ഷധികാരി സഈദ് റമദാൻ നദ്വി റമദാൻ സന്ദേശം നൽകി.
ഇന്ത്യൻ സ്കൂൾ ചെയർമാൻ പ്രിൻസ് നടരാജൻ, ഇന്ത്യൻ ക്ലബ് പ്രസിഡന്റ് കെ.എം. ചെറിയാൻ, എബ്രഹാം ജോൺ, രക്ഷാധികാരി കെ.ആർ. നായർ, സുമൻ സഫറുല്ല എന്നിവർ സംസാരിച്ചു. വോയ്സ് ഓഫ് ആലപ്പി ആക്ടിങ് പ്രസിഡന്റ് അനസ് റഹീം അധ്യക്ഷത വഹിച്ചു.
ജനറൽ സെക്രട്ടറി ധനേഷ് മുരളി സ്വാഗതവും ഇഫ്താർ കമ്മിറ്റി കൺവീനർ ബോണി മുളപ്പാമ്പള്ളിൽ നന്ദിയും പറഞ്ഞു. രക്ഷാധികാരികളായ സോമൺ ബേബി, അനിൽ യു.കെ., ജിജു വർഗീസ്, സാമൂഹിക പ്രവർത്തകരായ നിസാർ കൊല്ലം, ബിനു കുന്നന്താനം, ഫാസിൽ വട്ടോളി, ഷിബു പത്തനംതിട്ട, അജയ് കൃഷ്ണൻ, പ്രവീൺ കുമാർ, ജ്യോതിഷ് പണിക്കർ, മണിക്കുട്ടൻ കോട്ടയം, അമൽ ദേവ്, നാസർ മഞ്ചേരി, മുസ്തഫ സുനിൽ, ഷംസ് കൊച്ചിൻ, ഷിഹാബ് കറുകം പുത്തൂർ, നൈന മുഹമ്മദ്, അൻവർ നിലമ്പൂർ, ബദറുദ്ദീൻ പൂവാർ, വി.കെ. അനീസ്, സൽമാനുൽ ഫാരിസ്, നിസാർ കുന്നം കുളത്തിങ്കൽ, റംഷാദ് അയിലക്കാട്, ലത്തീഫ് കെ, അനൂപ് മാള, സോവിച്ചൻ ചേന്നാട്ടുശ്ശേരി, അഷ്കർ പൂഴിത്തല, സാബു ചിറമേൽ, വത്സരാജ് കുയിമ്പിൽ, മനീഷ്, ഷാജി മുതല, പങ്കാജ് നാഭൻ, മധു ഹരിഗീതപുരം, ജയേഷ് കായംകുളം, ജേക്കബ് തേക്കുതോട്, മോഹൻ നൂറനാട് തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.