മനാമ: വിദ്യാഭ്യാസമേഖലയിൽ മികച്ച വിജയം കരസ്ഥമാക്കിയ കുട്ടികളെ വോയ്സ് ഓഫ് ആലപ്പി ആദരിച്ചു. ഈ വർഷം എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം കരസ്ഥമാക്കിയ വോയ്സ് ഓഫ് ആലപ്പി അംഗങ്ങളുടെ മക്കളെയാണ് അവാർഡിന് തെരഞ്ഞെടുത്തത്. അരവിന്ദ് അനിൽ, അഖിന എസ്, അനുഗ്രഹ അനീഷ് എന്നിവർ എസ്.എസ്.എൽ.സിക്കും, മാധവ് ജയകുമാർ, ലെയ സുകു, ജീവൻ ബിജു എന്നിവർ പ്ലസ് ടുവിലെയും അവാർഡുകൾക്ക് അർഹരായി. ‘നേട്ടം 2024’ എന്ന പേരിൽ സംഘടിപ്പിച്ച പരിപാടിയിൽ ബഹ്റൈനിലുള്ള കുട്ടികളും നാട്ടിലുള്ള കുട്ടികളുടെ മാതാപിതാക്കളും അവാർഡുകൾ ഏറ്റുവാങ്ങി.
കലവറ റെസ്റ്റാറന്റിൽ സംഘടിപ്പിച്ച പൊതുയോഗത്തിൽ, ജീവകാരുണ്യ പ്രവർത്തകനും വോയ്സ് ആലപ്പി അംഗവുമായ ഡോ. അനൂപ് അബ്ദുള്ള മുഖ്യാതിഥിയായി. വോയ്സ് ഓഫ് ആലപ്പി ജനറൽ സെക്രട്ടറി ധനേഷ് മുരളി സ്വാഗതം പറഞ്ഞ യോഗത്തിൽ പ്രസിഡൻറ് സിബിൻ സലിം അധ്യക്ഷതവഹിച്ചു. രക്ഷാധികാരികളായ ഡോ. പി.വി. ചെറിയാൻ, അനിൽ യു.കെ, പ്രോഗ്രാം കോഓഡിനേറ്റർ ലിജോ കുര്യാക്കോസ് എന്നിവർ ആശംസകൾ നേർന്നു. ഡോ. അനൂപ് അബ്ദുള്ളയും ഡോ് പി.വി. ചെറിയാനും ചേർന്ന് കുട്ടികൾക്ക് അവാർഡുകൾ വിതരണം ചെയ്തു. വോയ്സ് ഓഫ് ആലപ്പി എക്സിക്യൂട്ടിവ് മെംബേഴ്സ്, ഏരിയ ഭാരവാഹികൾ, ലേഡീസ് വിങ് എക്സിക്യൂട്ടിവ് അംഗങ്ങൾ ഉൾപ്പെടെ നിരവധിപേർ പങ്കെടുത്തു. ട്രഷറർ ഗിരീഷ് കുമാർ നന്ദി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.