സീ​നി​യ​ർ തൊ​ഴി​ലാ​ളി​ക​ളെ ആ​ദ​രി​ക്കാ​ൻ വോ​യ്‌​സ് ഓ​ഫ് ആ​ല​പ്പി

മ​നാ​മ: ആ​ല​പ്പു​ഴ ജി​ല്ല​ക്കാ​രു​ടെ ബ​ഹ്‌​റൈ​നി​ലെ കൂ​ട്ടാ​യ്മ​യാ​യ വോ​യ്‌​സ് ഓ​ഫ് ആ​ല​പ്പി സീ​നി​യ​ർ തൊ​ഴി​ലാ​ളി​ക​ളെ ആ​ദ​രി​ക്കു​ന്നു. വോ​യ്‌​സ് ഓ​ഫ് ആ​ല​പ്പി​യു​ടെ ഒ​ന്നാം വാ​ർ​ഷി​കാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ് ആ​ല​പ്പു​ഴ​ക്കാ​രാ​യ സാ​ധാ​ര​ണ തൊ​ഴി​ലാ​ളി​ക​ളെ വോ​യ്‌​സ് ഓ​ഫ് ആ​ല​പ്പി ആ​ദ​രി​ക്കു​ന്ന​ത്. തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​വ​ർ​ക്ക് പ്ര​ത്യേ​ക സ​മ്മാ​ന​ങ്ങ​ളും ല​ഭി​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. മാ​ർ​ച്ച് എ​ട്ടി​ന് വെ​ള്ളി​യാ​ഴ്ച ബ​ഹ്‌​റൈ​നി​ലെ വി​വി​ധ ഏ​രി​യ​ക​ളി​ലാ​ണ് ആ​ദ​ര​വ് സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. 25 വ​ർ​ഷ​ത്തി​ല​ധി​ക​മാ​യി ബ​ഹ്‌​റൈ​നി​ൽ പ്ര​വാ​സി​ക​ളാ​യ ആ​ല​പ്പു​ഴ ജി​ല്ല​ക്കാ​ർ​ക്ക് കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് വി​ളി​ക്കാം. 3535 6757 (ജോ​ഷി നെ​ടു​വേ​ലി​ൽ), 3916 3509 (സ​ന്തോ​ഷ് ബാ​ബു).

Tags:    
News Summary - Voice of Alleppey to honor senior businessmen

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.