വോയ്‌സ് ഓഫ് ആലപ്പിയുടെ ‘കരുതൽ’പരിപാടി


വോയ്‌സ് ഓഫ് ആലപ്പിയുടെ ‘കരുതൽ’ ശ്രദ്ധേയമായി

മനാമ: വോയ്‌സ് ഓഫ് ആലപ്പി ലേഡീസ് വിങ്ങിന്റെ നേതൃത്വത്തിൽ ‘കരുതൽ’എന്ന പേരിൽ വനിത സംഗമവും പാരന്റിങ് ക്ലാസും നടന്നു. ഇന്നത്തെ കാലഘട്ടത്തിന് ഏറെ ആവശ്യമായ പാരന്റിങ് വിഷയത്തിൽ വോയ്‌സ് ഓഫ് ആലപ്പി അംഗവും മനഃശാസ്ത്ര വിദഗ്ധനുമായ ഡോ. ജോൺ പനയ്ക്കൽ ക്ലാസ് നയിച്ചു. പ്രോഗ്രാമിൽ എക്സിക്യൂട്ടിവ് അംഗം ബാഹിറ അനസ് സ്വാഗതം പറഞ്ഞു. ലേഡീസ് വിങ് ചീഫ് കോഓഡിനേറ്റർ രശ്‌മി അനൂപ് അധ്യക്ഷത വഹിച്ചു.

വോയ്‌സ് ഓഫ് ആലപ്പി ആക്ടിങ് പ്രസിഡന്റ്‌ അനസ് റഹിം, ജനറൽ സെക്രട്ടറി ധനേഷ് മുരളി എന്നിവർ ആശംസകൾ നേർന്നു. മുഖ്യാതിഥി ഡോ. ജോൺ പനക്കലിന് വോയ്‌സ് ഓഫ് ആലപ്പി ലേഡീസ് വിങ് എക്സിക്യൂട്ടിവ് അംഗങ്ങൾ ഉപഹാരം നൽകി. തുടർന്ന് വനിതാ വിഭാഗം അംഗങ്ങളുടെ നേതൃത്വത്തിൽ വിവിധ കലാപരിപാടികളും അരങ്ങേറി. എക്സിക്യൂട്ടീവ് അംഗം വിദ്യ പ്രമോദ് നന്ദി പറഞ്ഞു.

ലേഡീസ് വിങ് കോഓഡിനേറ്റർ ഷൈലജ അനിയൻ എക്സിക്യൂട്ടീവ് അംഗങ്ങളായ ആതിര സതീഷ്, സിസിലി വിനോദ്, രമ്യ അജിത്ത്, നന്ദന പ്രസാദ്, അക്ഷിത നിതിൻ, ശ്യാമ രാജീവ്‌ എന്നിവർ നേതൃത്വം നൽകി.

Tags:    
News Summary - Voice of Alleppey's 'karuthal' was remarkable

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.