മനാമ: ഹോങ്കോങ്ങുമായി വിവിധ മേഖലകളിൽ സഹകരണം മെച്ചപ്പെടുത്തുമെന്ന് വാണിജ്യ, വ്യവസായ മന്ത്രി അബ്ദുല്ല ബിൻ ആദിൽ ഫഖ്റു വ്യക്തമാക്കി. ബഹ്റൈൻ സന്ദർശനത്തിനെത്തിയ ഹോങ്കോങ് വാണിജ്യ, സാമ്പത്തിക വളർച്ചാകാര്യ മന്ത്രി അൽജിർനോൻ യാവിനെയും സംഘത്തെയും സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബഹ്റൈനും ഹോങ്കോങ്ങും തമ്മിൽ നിലനിൽക്കുന്ന ബന്ധവും വിവിധ മേഖലകളിലെ സഹകരണവും ശക്തിപ്പെടുത്താനും വ്യാപിപ്പിക്കാനും സന്ദർശനം ഉപകരിക്കുമെന്ന് മന്ത്രി ഫഖ്റു പറഞ്ഞു, സാമ്പത്തിക, വ്യാപാര, നിക്ഷേപ മേഖലകളിൽ ഇരുരാജ്യങ്ങൾക്കുമിടയിൽ കൂടുതൽ സഹകരണമുണ്ടാകേണ്ടതുണ്ട്.
ഇരു രാജ്യങ്ങളിലെയും നിക്ഷേപകർക്ക് പരസ്പരം സംരംഭങ്ങൾ തുടങ്ങുന്നതടക്കമുള്ള കാര്യങ്ങളിൽ ധാരണയായിട്ടുണ്ട്. വ്യാപാര, വ്യവസായിക മേഖലകളിൽ ബഹ്റൈൻ കൈവരിച്ച നേട്ടത്തെ ഹോങ്കോങ് സംഘം പ്രകീർത്തിച്ചു. സാമ്പത്തിക മേഖലയിൽ ബഹ്റൈന്റെ സ്ഥാനം കണക്കിലെടുത്ത് കൂടുതൽ സഹകരണമുണ്ടാകുമെന്നും സംഘം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.