മനാമ: ബഹ്റൈൻ കെ.എം.സി.സി കോഴിക്കോട് ജില്ല കമ്മിറ്റിയുടെ 'മിഷൻ 50' പദ്ധതിയുടെ ഭാഗമായി നടത്തിവന്ന രണ്ടാം ഫാംവില്ല ജൈവകൃഷി മത്സരത്തിെൻറ വിജയികളെ ബഹ്റൈൻ കെ.എം.സി.സി പ്രസിഡൻറ് ഹബീബ് റഹ്മാൻ പ്രഖ്യാപിച്ചു. ടെറസിൽ നടത്തിയ കൃഷിയിൽ ആബിത സഗീർ, കൃഷിയിടത്തിൽ ഷീജ റഫീഖ് എന്നിവർ സമ്മാനാർഹരായി.
ബഹ്റൈൻ കെ.എം.സി.സി കോഴിക്കോട് ജില്ല കമ്മിറ്റിയുടെ ഇത്തരം നൂതനവും വ്യത്യസ്തവുമാർന്ന പദ്ധതികളും പരിപാടികളും എല്ലാവർക്കും മാതൃകയാണെന്ന് ഹബീബ് റഹ്മാൻ പറഞ്ഞു. ജില്ല പ്രസിഡൻറ് ഫൈസൽ കോട്ടപ്പള്ളി, ജനറൽ സെക്രട്ടറി ഫൈസൽ കണ്ടിത്താഴ, ഫാം വില്ല കൺവീനർമാരായ ഇസ്ഹാഖ് വില്യാപ്പള്ളി, ജെ.പി.കെ തിക്കോടി, വൈസ് പ്രസിഡൻറ് ശരീഫ് വില്യാപ്പള്ളി, സെക്രട്ടറി കാസിം നൊച്ചാട് എന്നിവർ പങ്കെടുത്തു.
ഫാംവില്ലയുടെ ചീഫ് ജഡ്ജ് ആയ പി.വി. വർഗീസ് നൽകിയ ഉപദേശങ്ങളും നിർദേശങ്ങളും സ്വീകരിച്ചുകൊണ്ടാണ് മത്സരാർഥികൾ ജൈവകൃഷി മത്സരത്തിൽ പങ്കെടുത്തത്.
മുൻ എം.എൽ.എയും മുസ്ലിംലീഗ് നേതാവും സ്വതന്ത്ര കർഷക സംഘം മുൻ സംസ്ഥാന പ്രസിഡൻറുമായിരുന്ന എ.വി. അബ്ദുറഹ്മാൻ ഹാജിയുടെ പേരിലുള്ള മൊമേൻറാ വിജയികളുടെ വീടുകളിലെത്തി വിതരണംചെയ്തു.
ആരോഗ്യം നിലനിർത്തുന്നതിൽ പച്ചക്കറിയുടെ ഉപയോഗം വർധിപ്പിക്കണമെന്ന സന്ദേശം നൽകുകയാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിട്ടത്. 30 പേരാണ് മത്സരത്തിൽ പങ്കെടുത്തത്. ഒാരോ മത്സരാർഥിയും വളരെ ആവേശത്തോടെ പങ്കെടുത്തതായി ജഡ്ജിങ് പാനൽ അഭിപ്രായപ്പെട്ടു. മത്സരത്തിൽ പങ്കെടുത്ത എല്ലാ മത്സരാർഥികളെയും ബഹ്റൈൻ കെ.എം.സി.സി കോഴിക്കോട് ജില്ല കമ്മിറ്റി അഭിനന്ദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.