‘ദി വിസാർഡ് ഓഫ് ഓസ്’ 13 മുതൽ

മനാമ: കുട്ടികളുടെ ഇഷ്​ട മ്യൂസിക്കൽഷോ ആയ ‘ദി വിസാർഡ് ഓഫ് ഓസ്’ ആദ്യമായി ബഹ്​റൈനിലേക്ക്​ എത്തു​േമ്പാൾ കുട്ടികൾ ആവേശത്തോടെ കാത്തിരിക്കുകയാണ്​. പ്രദർശനം ആഗസ്​റ്റ്​ 13 ന് ബഹ്​റൈൻ ഇൻറർനാഷണൽ എക്​സിബിഷൻ ആൻറ്​ കൺവൻഷൻ സ​െൻററിൽ​ ആരംഭിക്കും. 17ന്​ സമാപിക്കും. ഇൗദ്​ അൽ അദ്​ഹ അവധിദിനങ്ങൾ പ്രമാണിച്ചാണ്​ ഇത്തരമൊരു വിത്യസ്​ത പരിപാടി അവതരിപ്പിക്കുന്നതെന്ന്​ ബഹ്​റൈൻ ടൂറിസം ആൻറ്​ എക്​സിബിഷൻസ്​ അതോറിറ്റി (ബി.ടി.ഇ.എ) അധികൃതർ വ്യക്തമാക്കി. ലോകപ്രശസ്​തമായ നോവൽ, സിനിമ എന്നിങ്ങനെ ​ ലക്ഷക്കണക്കിന്​ കാണികളെയും വായനക്കാരെയും സ്വാധീനിച്ച ‘ദി വിസാർഡ് ഓഫ് ഓസ്’മ്യൂസിക്കൽ ഷോ എന്ന രൂപത്തിലേക്ക്​ മാറിയപ്പോൾ അതിന്​ ആരാധകരും വർധിച്ചിട്ടുണ്ട്​. ഓസ് എന്ന അദ്ഭുത ലോകത്തേക്ക് ഡൊറോത്തി എന്ന പെണ്‍കുട്ടി നടത്തുന്ന സാഹസിക യാത്രയുടെ കഥയാണ് ആവിഷ്‌കരിച്ചിരിക്കുന്നത്. ഡൊറോത്തിയുടെ ഒപ്പമുള്ള ടോറ്റോ എന്ന നായക്കുട്ടിയും പേടിത്തൊണ്ടനായ സിംഹവും എല്ലാം ഇൗ രചനയെ ഏറെ കൗതുകകരമാക്കുന്നുണ്ട്​. നോവലി​​െൻറയും സിനിമയുടെയും തനിമ ചോരാ​െത, എന്നാൽ ഏറെ പുതുമ​േയാടെയാണ്​ മ്യൂസിക്കൽഷോ രൂപപ്പെടുത്തിയിരിക്കുന്നത്​. ഫ്രാങ്ക് ബോം 1900ല്‍ എഴുതിയ ദി വണ്ടര്‍ഫുള്‍ വിസാര്‍ഡ് ഓഫ് ഓസ് എന്ന നോവൽ, 1939 ആഗസ്റ്റ് 25ന് ഹോളിവുഡിൽ റിലീസ്​ ചെയ്​തു. ഇത്​ ബോക്​സ്​ ഒാഫീസിൽ വിജയ ചരിത്രമായി മാറി.
Tags:    
News Summary - the wizard of oz music show, Bahrain news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.