മനാമ: ഓൺലൈനിലൂടെ കുട്ടികളെ ദുരുപയോഗം ചെയ്യുന്നത് തടയാൻ എ.ഐ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട ശിൽപശാലക്ക് തുടക്കമായി. പബ്ലിക്ക് സെക്യൂരിറ്റി അസി. ചീഫ് ഡോ. ശൈഖ് ഹമദ് ബിൻ മുഹമ്മദ് ആൽ ഖലീഫ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു.
ഓൺലൈൻ വഴി കുട്ടികളെ ചൂഷണം ചെയ്യുന്നത് തടയുന്നതിൽ എ.ഐ സാങ്കേതിക വിദ്യ കൂടുതൽ ഫലപ്രദമാവുമെന്ന് കരുതുന്നതായി അദ്ദേഹം പറഞ്ഞു. എ.ഐ ഫോർ സേഫ് ചിൽഡ്രൻ ഓർഗനൈസേഷനുമായി സഹകരിച്ച് ആഭ്യന്തര മന്ത്രാലയമാണ് പരിശീലനം സംഘടിപ്പിച്ചത്. വിവിധ രാജ്യങ്ങളിൽ നിന്നുള്ള പൊലീസ് ഓഫിസർമാർ പങ്കെടുത്തു. ചൂഷണവും തട്ടിപ്പും കുറ്റകൃത്യങ്ങളും പുതുരൂപത്തിൽ പ്രത്യക്ഷപ്പെടുന്ന കാലത്ത് അതിൽ പെട്ടുപോകാതിരിക്കാൻ കുട്ടികളെ സജ്ജമാക്കാൻ പദ്ധതി ഉപകരിക്കുമെന്ന് കരുതുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.