മനാമ: സി.പി.എം. ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് നേരെയുണ്ടായ ആക്രമണം ഞെട്ടലുളവാക്കുന്നതാണെന്ന് ബഹ്റൈൻ ‘പ്രതിഭ’ പ്രസ്താവനയിൽ പറഞ്ഞു. ഒരു അഖിലേന്ത്യ പാർട്ടിയുടെ കേന്ദ്ര ഒാഫിസിൽ കയറി, പാർട്ടി നേതാവിനെ ആക്രമിക്കുക എന്ന സംഭവം കേട്ടുകേൾവിയില്ലാത്തതാണ്. മോദി ഭരണത്തിൻ കീഴിൽ എന്ത് അതിക്രമവും നടത്താം എന്ന ഫാഷിസ്റ്റ് ധാർഷ്ട്യമാണ് ഇൗ സംഭവത്തിൽ പ്രകടമാകുന്നത്. സംഘ് പരിവാറിന് കമ്മ്യൂണിസ്റ്റുകൾ എന്നും കണ്ണിലെ കരടാണ്. അവർ നടത്തിയ ആക്രമണങ്ങളിൽ ജീവൻ തന്നെ നഷ്ടമായ നിരവധി നേതാക്കളുണ്ട്. അതിനെയെല്ലാം ചെറുത്ത് നിന്നാണ് പാർട്ടി മുന്നോട്ട് പോയത്. അക്രമം കൊണ്ട് തകർക്കാനാകുന്ന പ്രസ്ഥാനമല്ല സി.പി.എം. എന്ന് സംഘ്പരിവാർ തിരിച്ചറിയുന്നതാണ് നല്ലതെന്നും ‘പ്രതിഭ’ നേതാക്കൾ പറഞ്ഞു.
സീതാറാം യെച്ചൂരിക്ക് നേരെ ഹിന്ദുത്വ തീവ്രവാദികൾ നടത്തിയ കടന്നാക്രമണത്തിൽ ജനാധിപത്യവിശ്വാസികൾ ഒന്നടങ്കം പ്രതിഷേധിക്കണമെന്ന് ‘പ്രേരണ’ പ്രസ്താവനയിൽ പറഞ്ഞു. ഭിന്നാഭിപ്രായങ്ങളെ കടന്നാക്രമണങ്ങളിലൂടെ തകർക്കാമെന്ന് വ്യാമോഹിക്കുന്ന ക്രിമിനൽ സംഘത്തെ നിലക്ക് നിർത്താൻ ഭരണകൂടം തയാറാകണമെന്ന് ഭാരവാഹികൾ പറഞ്ഞു.
സി.പി.എം ജനറൽ സെക്രട്ടറിക്ക് നേരെയുണ്ടായ അക്രമണത്തെ അപലപിക്കുന്നതായി ജനത കൾചറൽ സെൻറർ ഭാരവാഹികൾ പറഞ്ഞു. രാജ്യത്ത് നിയമസംവിധാനം തകരുന്നുവെന്നാണ് ഇത് സൂചിപ്പിക്കുന്നത്. സഹിഷ്ണുതയില്ലാത്ത സംഘ്പരിവാർ ശക്തികൾ ഭാരതത്തിെൻറ സാംസ്കാരിക പൈതൃകമാണ് തകർക്കാൻ ശ്രമിക്കുന്നത്. ഇത് ജനാധിപത്യത്തിൻമേലുള്ള കടന്നുകയറ്റമാണെന്നും അവർ അഭിപ്രായപ്പെട്ടു.
രാജ്യസഭാംഗവും സി.പി.എം ജനറല്‍ സെക്രട്ടറിയുമായ സീതാറാം യെച്ചൂരിക്ക് നേരെയുണ്ടായ സംഘ് പരിവാര്‍ അക്രമം അപലപനീയമാണെന്ന് പ്രവാസി വെൽഫെയർ ഫോറം വാർത്താക്കുറിപ്പില്‍ അറിയിച്ചു. ആള്‍ക്കൂട്ടങ്ങള്‍ നിയമം കൈയിലെടുക്കുന്ന പ്രവണത വര്‍ധിക്കുന്നത് ആശങ്കാജനകമാണ്. തങ്ങളെ എതിര്‍ക്കുന്നവരെ കായികമായി നേരിടുകയും അതുവഴി സമൂഹത്തില്‍ അസ്ഥിരതയുണ്ടാക്കുകയും ചെയ്യുന്നത് ജനാധിപത്യ സമൂഹത്തിന് ചേര്‍ന്നതല്ല. ഇന്ത്യൻ ജനാധിപത്യം അപകടപ്പെടുത്തുന്ന സാഹചര്യം സങ്കീര്‍ണ പ്രശ്‌നങ്ങളിലേക്ക് നയിക്കും. ഫാഷിസത്തിനെതിരെ മതനിരപേക്ഷ ചേരിയെ ശക്തിപ്പെടുത്തുന്നതിന് എല്ലാ ജനാധിപത്യ വിശ്വാസികളും രംഗത്തു വരണമെന്ന് പ്രസിഡൻറ് ഒ.തിലകൻ, സെക്രട്ടറി അബ്ദുശരീഫ് എന്നിവർ പറഞ്ഞു.സംഭവത്തെ ശക്തമായി അപലപിക്കുന്നതായി ഒ.െഎ.സി.സി നേതാവ് സോവിച്ചൻ ചെന്നാട്ടുശ്ശേരിയും പ്രസ്താവനയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.