മനാമ: ബഹ്റൈനിൽ ഒക്ടോബർ 24 മുതൽ റസ്റ്റാറൻറുകളിലും കഫേകളിലും അകത്തിരുന്ന് ഭക്ഷണം കഴിക്കാം. കോവിഡ് പ്രതിരോധത്തിനുള്ള നാഷനൽ മെഡിക്കൽ ടീമിെൻറ ശിപാർശ പ്രകാരവും നിലവിലെ സാഹചര്യം വിലയിരുത്തിയുമാണ് ഇൗ തീരുമാനമെന്ന് ആരോഗ്യ മന്ത്രാലയത്തിലെ അണ്ടർ സെക്രട്ടറിയും കോവിഡ് പ്രതിരോധത്തിനുള്ള നാഷനൽ മെഡിക്കൽ ടീം അംഗവുമായ ഡോ. വലീദ് അൽ മാനിഅ് വാർത്തസമ്മേളനത്തിൽ പറഞ്ഞു. ഒരുനേരം 30ലധികം ആളുകൾ റസ്റ്റാറൻറുകൾക്കുള്ളിൽ പാടില്ല.
റസ്റ്റാറൻറുകളിലും കഫേകളിലും പുറത്തിരുന്ന് ഭക്ഷണം കഴിക്കുന്നത് സെപ്റ്റംബർ മൂന്നിന് ആരംഭിച്ചിരുന്നു. സെപ്റ്റംബർ 24 മുതൽ അകത്തിരുന്ന് ഭക്ഷണം കഴിക്കുന്നത് അനുവദിക്കാനാണ് നേരത്തെ തീരുമാനിച്ചത്. എന്നാൽ, കോവിഡ് രോഗികളുടെ എണ്ണം ഉയർന്നതിനാൽ ഇൗ തീരുമാനം മാറ്റുകയായിരുന്നു.സ്കൂളിൽ വന്ന് പഠനം നടത്താൻ താൽപര്യപ്പെട്ട വിദ്യാർഥികൾക്കായി ഒക്ടോബർ 25 മുതൽ സർക്കാർ സ്കൂളുകളിലും സ്വകാര്യ കിൻറർ ഗാർട്ടനുകളിലും ക്ലാസുകൾ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇതിെൻറ ഭാഗമായി സ്കൂളുകളിൽ സ്വീകരിക്കേണ്ട ആരോഗ്യ മുൻകരുതൽ നടപടികൾ സംബന്ധിച്ച് നിർദേശം നൽകിയിട്ടുണ്ട്. മുൻകരുതൽ നിർദേശങ്ങൾ നടപ്പാക്കുന്നതിനായി ഒാരോ സ്കൂളിലും ഹെൽത്ത് ടീമും രൂപവത്കരിച്ചിട്ടുണ്ട്.
ആരോഗ്യ മുൻകരുതൽ നടപടികളോട് സ്വദേശികളും പ്രവാസികളും കാണിച്ച പ്രതിബദ്ധതയാണ് രാജ്യത്ത് കോവിഡ് വ്യാപനം കുറയാൻ കാരണമായതെന്ന് ഡോ. വലീദ് അൽ മാനിഅ് പറഞ്ഞു. സെപ്റ്റംബർ 17ന് രോഗികളുടെ എണ്ണം 6885 ആയി ഉയർന്നിരുന്നു. രാജ്യത്ത് കോവിഡ് മഹാമാരി തുടങ്ങിയതിനുശേഷമുള്ള ഉയർന്ന നിരക്കാണ് ഇത്. എന്നാൽ, കൃത്യമായ ജാഗ്രത പാലിച്ചതിലൂടെ തുടർന്നുള്ള ദിവസങ്ങളിൽ രോഗികളുടെ എണ്ണം കുറക്കാൻ കഴിഞ്ഞു. ഒക്ടോബർ 14ന് രോഗികളുടെ എണ്ണം 3773 ആയി കുറഞ്ഞു. ഒരു മാസത്തിനിടെ 45 ശതമാനം കുറവാണുണ്ടായത്. സ്വദേശികളും പ്രവാസികളും കാണിച്ച അവബോധവും പ്രതിബദ്ധതയുമാണ് ഇതിന് കാരണം. രോഗികളുടെ എണ്ണം കുറഞ്ഞതുകൊണ്ടുമാത്രം ലക്ഷ്യം പൂർത്തിയായെന്ന് പറയാൻ കഴിയില്ല. രോഗവ്യാപനം കുറക്കാനുള്ള ശ്രമങ്ങളുടെ തുടക്കമാണ് ഇത്.
രോഗവ്യാപനം തടയാൻ ഒരു മാസം കൊണ്ട് കൈവരിച്ചതിൽ കൂടുതൽ നേടാനാകണം. നാഷനൽ മെഡിക്കൽ ടീമും ബന്ധപ്പെട്ട അധികാരികളും നൽകുന്ന നിർദേശങ്ങളും മുൻകരുതൽ നടപടികളും കൃത്യമായി പാലിക്കാൻ തുടർന്നും എല്ലാവരും തയാറാകണം. വീടിന് പുറത്തിറങ്ങുേമ്പാൾ നിർബന്ധമായും മാസ്ക് ധരിക്കണം. ജോലി കഴിഞ്ഞ് വീട്ടിൽ തിരിച്ചെത്തുേമ്പാൾ മറ്റ് കുടുംബാംഗങ്ങളുമായി ഇടപഴകുന്നത് പരിമിതപ്പെടുത്തണം. അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ പുറത്തുപോകുന്നത് ഒഴിവാക്കണം.നാഷനൽ മെഡിക്കൽ ടീം അംഗങ്ങളായ ലഫ്. കേണൽ മനാഫ് അൽ ഖത്താനി, ഡോ. ജമീല അൽ സൽമാൻ എന്നിവരും വാർത്തസമ്മേളനത്തിൽ പെങ്കടുത്തു.
കോവിഡ് പരിശോധന ഫലം വേഗത്തിൽ ലഭ്യമാക്കുന്നതിന് റാപ്പിഡ് പരിശോധന ആരംഭിച്ചതായും വലീദ് അൽ മാനിഅ് പറഞ്ഞു. ആഗോള മാനദണ്ഡ പ്രകാരമാണ് റാപ്പിഡ് ടെസ്റ്റ് നടത്തുന്നത്. നിലവിലെ പി.സി.ആർ പരിശോധന ഫലത്തിന് തുല്യമാണ് റാപ്പിഡ് ടെസ്റ്റ് ഫലവും. മൂക്കിൽനിന്നെടുക്കുന്ന സ്രവമുപയോഗിച്ചാണ് പരിശോധന നടത്തുന്നത്. 15 മിനിറ്റിനകം ഫലം ലഭിക്കും. ഫലം പോസിറ്റിവ് ആണെങ്കിൽ പി.സി.ആർ ടെസ്റ്റും നടത്തണം. ഇതുവരെ 7,916 റാപ്പിഡ് പരിശോധനകളാണ് രാജ്യത്ത് നടത്തിയത്. 20000 റാപ്പിഡ് ടെസ്റ്റുകളാണ് നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.