മനാമ: യൂത്ത് ഇന്ത്യ ബഹ്റൈൻ ‘പുതിയ ഇന്ത്യ’ തലക്കെട്ടിൽ ഡോക്യുമെന്ററി പ്രദർശനവും ചർച്ച സദസ്സും സംഘടിപ്പിച്ചു. സാമൂഹിക പ്രവർത്തകൻ അംജദ് അലി മുഖ്യപ്രഭാഷണം നടത്തി. ഇന്ത്യയുടെ നിർവചനം തന്നെ മാറാവുന്ന സംഭവ വികാസങ്ങളാണ് രാജ്യത്ത് നടക്കുന്നത്. ഇന്ത്യ എന്ന ആശയത്തെ കൂടുതൽ ശക്തിപ്പെടുത്താനുള്ള പ്രവർത്തനങ്ങളിലേക്ക് രാജ്യനിവാസികൾ ശ്രദ്ധതിരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ശേഷം ‘റാം കേ നാം’ ഡോക്യുമെന്ററി പ്രദർശിപ്പിച്ചു. യൂത്ത് ഇന്ത്യ ഓഫിസിൽ നടന്ന പരിപാടിയിൽ പ്രസിഡന്റ് അജ്മൽ ഷറഫുദ്ദീൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് യൂനുസ് സലീം ആമുഖ പ്രഭാഷണവും ജനറൽ സെക്രട്ടറി ജുനൈദ് സമാപനവും നിർവഹിച്ചു. ജൈസൽ കായണ്ണ, സിറാജ് കിഴുപ്പുള്ളികര, ഇജാസ്, അൻസാർ, നൂർ, ഷൗക്കത്ത് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.