മനാമ: മലബാർ സ്വാതന്ത്ര്യപോരാട്ടത്തിന്റെ നൂറാം വാർഷികത്തോടനുബന്ധിച്ച് യൂത്ത് ഇന്ത്യ സംഘടിപ്പിച്ച മലബാർ ഫെസ്റ്റ് മാപ്പിളകലകളുടെ സംഗമവേദിയായി. ദാറുൽ ഈമാൻ കേരള വിഭാഗം മദ്റസ വിദ്യാർഥികൾ അവതരിപ്പിച്ച ഒപ്പന, ഹൂറ സമസ്ത മദ്റസ വിദ്യാർഥികൾ അവതരിപ്പിച്ച ദഫ്മുട്ട്, ഗഫൂർ പുത്തലത്തിന്റെ നേതൃത്വത്തിലുള്ള മർഹബ കോൽക്കളി ടീം അവതരിപ്പിച്ച കോൽക്കളി, മൂസ കെ. ഹസൻ അവതരിപ്പിച്ച മോണോലോഗ് എന്നിവ കാണികളുടെ മനം കവരുന്നതും മലബാർ സമരത്തിന്റെ ത്യാഗോജ്ജ്വല സ്മരണകൾ പ്രതിഫലിപ്പിക്കുന്നതുമായിരുന്നു. അബ്ദുൽ ഹഖ്, പി.പി. ജാസിർ, ഗഫൂർ മൂക്കുതല, സിറാജ് പള്ളിക്കര, തഹിയ്യ ഫാറൂഖ്, സിദ്ദീഖ് കരിപ്പൂർ, ഫസലുറഹ്മാൻ പൊന്നാനി, യൂനുസ് സലീം എന്നിവർ ഗാനങ്ങളാലപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.