മനാമ: യൂത്ത് ഇന്ത്യ ബഹ്റൈൻ സുബി ഹോംസുമായി സഹകരിച്ച് ഡിസംബർ ഒന്നിന് അദാരി പാർക്കിൽ സംഘടിപ്പിക്കുന്ന മെഡിക്കൽ ഫെയർ രണ്ടാം എഡിഷൻ മെഡിക്കൽ ഫയർ 2.0 മെഗാ ക്യാമ്പിലേക്കുള്ള രജിസ്ട്രേഷൻ ആരംഭിച്ചു. ഡിസംബർ ഒന്നിന് രാവിലെ എട്ടുമുതൽ രാത്രി എട്ടുവരെ അദാരി പാർക്കിൽ നടക്കുന്ന മെഡിക്കൽ ക്യാമ്പിലേക്ക് വരുന്നവർക്ക് സൗജന്യ പ്രവേശനം പാർക്ക് അധികൃതർ അനുവദിച്ചിട്ടുണ്ടെന്ന് സംഘാടകർ അറിയിച്ചു.
ആരോഗ്യമേഖലയിലുള്ള വിവിധ വിഭാഗങ്ങളെ ഒരുമിച്ചുകൂട്ടി, ബഹ്റൈനിൽ ആദ്യമായിട്ടാണ് ഇത്രയും വലിയ മെഡിക്കൽ എക്സിബിഷൻ സംഘടിപ്പിക്കുന്നതെന്ന് ഭാരവാഹികൾ പറഞ്ഞു. മെഡിക്കൽ ക്യാമ്പ്, മെഡിക്കൽ ചെക്കപ്പ്, ഡെന്റൽ, കൗൺസലിങ് ക്ലാസ്, മെഡിക്കൽ എക്സിബിഷനിൽ ഹോസ്പിറ്റൽ ആൻഡ് ഇൻഫ്രാസ്ട്രക്ചർ, ഫാർമസ്യൂക്കൽ, ഹെൽത്ത് കെയർ, ആൾട്ടർ നേറ്റിവ് മെഡിസിൻ തുടങ്ങി വിവിധ സെക്ഷനുകൾ ഒരുക്കിയിട്ടുണ്ട്. അയ്യായിരത്തോളം ആളുകളെ പ്രതീക്ഷിക്കുന്ന എക്സിബിഷന് രജിസ്റ്റർ ചെയ്യാൻ 3660 8476, മൊബൈൽ നമ്പറിൽ ബന്ധപ്പെടണമെന്ന് കൺവീനർ ജയ്സൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.