മെ​ർ​ലി​ൻ തോ​മ​സ്, എ​ഡ്വി​ൻ മാ​ത്യു, മി​ഷാ​ലു​റ​ഹ്‌​മാ​ൻ, സാ​യ് കാ​ത്തി​യ

സി.​ബി.​എ​സ്.​ഇ പ​രീ​ക്ഷ ഇ​ന്ത്യ ഇ​ന്റ​ർ​നാ​ഷ​ന​ൽ സ്കൂ​ളി​ന് നൂ​റു​മേ​നി

കു​വൈ​ത്ത് സി​റ്റി: സി.​ബി.​എ​സ്.​ഇ പ​രീ​ക്ഷ​ക​ളി​ൽ ഇ​ന്ത്യ ഇ​ന്റ​ർ​നാ​ഷ​ന​ൽ സ്കൂ​ളി​ന് ഉ​ജ്ജ്വ​ല വി​ജ​യം. ക​ഴി​ഞ്ഞ വ​ർ​ഷ​ങ്ങ​ളി​ൽ സ്കൂ​ൾ കൈ​വ​രി​ച്ച വി​ജ​യ​ശ​ത​മാ​നം നി​ല​നി​ർ​ത്തി​യ​തോ​ടൊ​പ്പം ഇ​ക്ക​ണോ​മി​ക്സി​ൽ 99 ശ​ത​മാ​നം മാ​ർ​ക്ക് നേ​ടി മെ​ർ​ലി​നും ബ​യോ​ള​ജി​യി​ൽ 97 ശ​ത​മാ​നം മാ​ർ​ക്ക് ക​ര​സ്ഥ​മാ​ക്കി എ​ഡ്വി​നും കു​വൈ​ത്തി​ലെ സ്കൂ​ളു​ക​ളി​ൽ ടോ​പ്പ​റാ​യി.

പ​ന്ത്ര​ണ്ടാം ത​രം സ​യ​ൻ​സി​ൽ 10 വി​ദ്യാ​ർ​ഥി​ക​ളും പ​ത്താം ത​ര​ത്തി​ൽ 19 വി​ദ്യാ​ർ​ഥി​ക​ളും 90 ശ​ത​മാ​ന​ത്തി​ന് മു​ക​ളി​ൽ മാ​ർ​ക്ക് നേ​ടി. സ​യ​ൻ​സ് വി​ഭാ​ഗ​ത്തി​ൽ 95.6 ശ​ത​മാ​നം മാ​ർ​ക്കോ​ടെ എ​ഡ്‌​വി​ൻ മാ​ത്യു​വും മി​ഷാ​ലു റ​ഹ്‌​മാ​നും ഒ​ന്നാം സ്ഥാ​നം പ​ങ്കി​ട്ടു. 94.8 ശ​ത​മാ​നം മാ​ർ​ക്കോ​ടെ ദി​യ എ​ലി​സ​ബ​ത്ത് ര​ണ്ടാം സ്ഥാ​ന​വും 94.6 ശ​ത​മാ​നം മാ​ർ​ക്കോ​ടെ മെ​ൽ​വി​ന എ​ലി​സ​ബ​ത്ത് മൂ​ന്നാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി. കോ​മേ​ഴ്സി​ൽ 92.2 ശ​ത​മാ​നം മാ​ർ​ക്കോ​ടെ മെ​ർ​ലി​ൻ തോ​മ​സ് ഒ​ന്നാ​മ​തെ​ത്തി​യ​പ്പോ​ൾ 89.6 ശ​ത​മാ​നം മാ​ർ​ക്കോ​ടെ ഒ​ഷാ​ദി അ​മാ ര​ണ്ടാ​മ​തും 88.8 ശ​ത​മാ​നം മാ​ർ​ക്കോ​ടെ ദി​യ സേ​റ മൂ​ന്നാ​മ​തും എ​ത്തി.

പ​ത്താം ത​ര​ത്തി​ൽ 95.6 ശ​ത​മാ​നം മാ​ർ​ക്കോ​ടെ സാ​യ് കാ​ത്തി​യ ഒ​ന്നാം സ്ഥാ​നം നേ​ടി​യ​പ്പോ​ൾ 95.2 ശ​ത​മാ​നം മാ​ർ​ക്കോ​ടെ റു​ഖ​യ്യ ഖാ​ത്തൂ​ൻ ര​ണ്ടാം സ്ഥാ​ന​വും 95 ശ​ത​മാ​നം മാ​ർ​ക്കോ​ടെ അ​ലീ​ന ആ​ൻ മൂ​ന്നാം സ്ഥാ​ന​വും നേ​ടി. ഉ​ന്ന​ത വി​ജ​യം നേ​ടി​യ എ​ല്ലാ വി​ദ്യാ​ർ​ഥി​ക​ളെ​യും സ്കൂ​ൾ ഡ​യ​റ​ക്ട​ർ മ​ല​യി​ൽ മൂ​സ​ക്കോ​യ, പ്രി​ൻ​സി​പ്പ​ൽ കെ.​വി. ഇ​ന്ദു​ലേ​ഖ എ​ന്നി​വ​ർ അ​നു​മോ​ദി​ച്ചു.

Tags:    
News Summary - 100 for CBSE Exam India International School

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.