കുവൈത്തിൽ 1,041 പേർക്ക്​ കൂടി കോവിഡ്​; അഞ്ചു മരണം

കുവൈത്ത്​ സിറ്റി: കുവൈത്തിൽ 325 ഇന്ത്യക്കാർ ഉൾപ്പെടെ 1041 പേർക്ക്​ കൂടി കോവിഡ്​ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത്​ കോവിഡ്​ സ്ഥിരീകരിച്ചവർ 18,609 ആയി.

അഞ്ചുപേർ കൂടി മരിച്ചതോടെ കോവിഡ്​ മരണം 129 ആയി. വ്യാഴാഴ്​ച 320 പേർ ഉൾപ്പെടെ 5205 പേർ രോഗമുക്​തി നേടി. ബാക്കി 13,275 പേരാണ്​ ചികിത്സയിലുള്ളത്​. ഇതിൽ 181 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്​.

261,071 പേർ നിരീക്ഷണത്തിൽ കഴിയുന്നു. ഫർവാനിയ ഗവർണറേറ്റ്​ 383, ഹവല്ലി ഗവർണറേറ്റ്​ 173, അഹ്​മദി ഗവർണറേറ്റ്​ 276, ജഹ്​റ ഗവർണറേറ്റ്​ 103, കാപിറ്റൽ ഗവർണറേറ്റ്​ 107 എന്നിങ്ങനെയാണ്​ പുതിയ കേസുകൾ. റെസിഡൻഷ്യൽ ഏരിയ അടിസ്ഥാനമാക്കിയാൽ ജലീബ്​ അൽ ശുയൂഖ്​ 91, ഫർവാനിയ 116, മഹബൂല 79, ഖൈത്താൻ 91 എന്നിങ്ങനെ കേസുകൾ റിപ്പോർട്ട്​ ചെയ്യപ്പെട്ടു.

Tags:    
News Summary - 1041 more covid in Kuwait, 5 death

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.