കുവൈത്തിൽ 1,041 പേർക്ക് കൂടി കോവിഡ്; അഞ്ചു മരണം
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ 325 ഇന്ത്യക്കാർ ഉൾപ്പെടെ 1041 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവർ 18,609 ആയി.
അഞ്ചുപേർ കൂടി മരിച്ചതോടെ കോവിഡ് മരണം 129 ആയി. വ്യാഴാഴ്ച 320 പേർ ഉൾപ്പെടെ 5205 പേർ രോഗമുക്തി നേടി. ബാക്കി 13,275 പേരാണ് ചികിത്സയിലുള്ളത്. ഇതിൽ 181 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്.
261,071 പേർ നിരീക്ഷണത്തിൽ കഴിയുന്നു. ഫർവാനിയ ഗവർണറേറ്റ് 383, ഹവല്ലി ഗവർണറേറ്റ് 173, അഹ്മദി ഗവർണറേറ്റ് 276, ജഹ്റ ഗവർണറേറ്റ് 103, കാപിറ്റൽ ഗവർണറേറ്റ് 107 എന്നിങ്ങനെയാണ് പുതിയ കേസുകൾ. റെസിഡൻഷ്യൽ ഏരിയ അടിസ്ഥാനമാക്കിയാൽ ജലീബ് അൽ ശുയൂഖ് 91, ഫർവാനിയ 116, മഹബൂല 79, ഖൈത്താൻ 91 എന്നിങ്ങനെ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.