കുവൈത്ത് സിറ്റി: രാജ്യത്തെ ആശുപത്രികൾ, മാർക്കറ്റുകൾ എന്നിവക്ക് സമീപത്തെ പള്ളികളിൽ വെള്ളിയാഴ്ച പ്രാർഥനകൾക്ക് 15 മിനിറ്റ് സമയ പരിധി നിശ്ചയിച്ചു. ഖുതുബയും നമസ്കാരവും ഉൾപ്പെടെയുള്ള ഈ സമയപരിധി പാലിക്കണമെന്നും ഔഖാഫ് മന്ത്രാലയം നിർദേശം നൽകി. ആശുപത്രി, മാർക്കറ്റ് ഏരിയകളിൽ പ്രാർഥനക്കെത്തുന്നവരുടെ സമയനഷ്ടം ഒഴിവാക്കുകയാണ് ലക്ഷ്യം. കാപിറ്റൽ മോസ്ക് ഡിപ്പാർട്മെന്റ് ഡയറക്ടർ അബ്ദുൽ ഹമീദ് അൽ മുതൈരി ഇതുസംബന്ധിച്ച സർക്കുലർ പുറത്തിറക്കി. ഇമാമുമാരുടെ മതപരമായ കടമകളോടുള്ള സമർപ്പണത്തെ പ്രശംസിക്കുന്ന സർക്കുലറിൽ പള്ളിയിൽ എത്തുന്നവരുടെ പ്രത്യേക സാഹചര്യങ്ങളും ആവശ്യങ്ങളും കണക്കിലെടുത്ത് ചുമതലകൾ ഫലപ്രദമായി നിറവേറ്റാൻ അവരെ ഉണർത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.