കുവൈത്ത് സിറ്റി: കുവൈത്തിൽ വിവാഹമോചന നിരക്കിൽ വർധന. കഴിഞ്ഞ വർഷം 17,693 വിവാഹങ്ങൾ രജിസ്റ്റർ ചെയ്തപ്പോൾ 8041 വിവാഹ മോചനവും റിപ്പോർട്ട് ചെയ്തു. 45.44 ശതമാനമാണ് വിവാഹ മോചന നിരക്ക്.
സ്വദേശികളുടെയും വിദേശികളുടെയും ചേർത്തുള്ള കണക്കാണിത്. ബിദൂനികളുടെ 953 വിവാഹം രജിസ്റ്റർ ചെയ്തപ്പോൾ 520 വിവാഹമോചനവും റിപ്പോർട്ട് ചെയ്തു. വിവാഹ മോചനം നടത്തിയവരിൽ പകുതിയിലധികം 20നും 34നും ഇടയിൽ പ്രായമുള്ളവരാണ്. മുൻവർഷത്തെ അപേക്ഷിച്ച് വിവാഹ മോചനനിരക്ക് വർധിച്ചു.
2020ൽ 41.3 ശതമാനമായിരുന്നു വിവാഹ മോചനം. 2020ൽ 11,261 വിവാഹങ്ങളാണ് ആകെ രജിസ്റ്റർ ചെയ്തത്. 4661 വിവാഹ മോചനവും റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ വർഷത്തേക്കാൾ അൽപം വർധിച്ചുവെങ്കിലും 60 ശതമാനത്തോളമെത്തിയിരുന്ന വിവാഹ മോചനം മുൻവർഷങ്ങളിലേതിനേക്കാൾ കുറവുണ്ടെന്നത് ആശ്വാസമാണ്. പൊതുവിൽ കുവൈത്തിൽ വിവാഹ മോചനം കൂടുതലാണ്. ഇത് ഭാവിയിൽ സാമൂഹിക ജീവിതത്തിന്റെ താളം തെറ്റിക്കുന്നതിനും തുടർന്ന് ജനങ്ങൾക്കിടയിൽ അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്നതിനും കാരണമായേക്കുമെന്ന ആശങ്കയിൽ അധികൃതർ നടത്തിയ ബോധവത്കരണ കാമ്പയിനുകൾ ഫലം ചെയ്യുന്നുവെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.