കുവൈത്ത് സിറ്റി: കുവൈത്തിൽ ഭാഗിക കർഫ്യൂ ഏർപ്പെടുത്തിയതിനെതിരെ സമർപ്പിക്കപ്പെട്ട ഹരജിയിൽ മാർച്ച് 17ന് കോടതി വിധി പറയും.ഇൗ ആവശ്യം ഉന്നയിച്ച് അഡ്മിനിസ്ട്രേറ്റിവ് കോടതിയിൽ മൂന്നു ഹരജികളാണ് സമർപ്പിക്കപ്പെട്ടത്.അഡ്വ. ആദിൽ അബ്ദുൽ ഹാദി സമർപ്പിച്ച ഹരജിയിൽ സലൂൺ അസോസിയേഷൻ, ചെറുകിട സംരംഭക യൂനിയൻ എന്നിവയും കക്ഷിചേരുകയായിരുന്നു.
വൈറസിനെ പ്രതിരോധിക്കാൻ കർഫ്യൂ ഫലപ്രദമാകില്ലെന്നും ഇതുമൂലം ജനങ്ങൾക്കുണ്ടാകുന്ന കഷ്ടനഷ്ടങ്ങൾ ഒഴിവാക്കണമെന്നുമാണ് ഹരജിയിൽ ചൂണ്ടിക്കാട്ടിയത്. കോടതി വിധി കൽപിക്കുന്നതുവരെ കർഫ്യൂ നടപ്പാക്കുന്നത് നിർത്തിവെക്കണമെന്ന ആവശ്യം കോടതി അംഗീകരിച്ചിരുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.