കുവൈത്ത് സിറ്റി: കുവൈത്തിൽ നടന്ന ട്വൻറി20 ലോകകപ്പ് ക്രിക്കറ്റ് ടൂർണമെൻറിെൻറ ഏഷ്യ ക്വാളിഫയറിെൻറ എ ഗ്രൂപ് മത്സരങ്ങൾ സമാപിച്ചപ്പോൾ യു.എ.ഇ, ഖത്തർ, കുവൈത്ത് എന്നിവ ആദ്യ മൂന്ന് സ്ഥാനക്കാരായി അടുത്ത റൗണ്ടിലേക്ക് മുന്നേറി. നിർണായക പ്ലേ ഒാഫ് മത്സരത്തിൽ സൗദിയെ അഞ്ച് റൺസിന് തോൽപിച്ചാണ് കുവൈത്ത് മൂന്നാം സ്ഥാനക്കാരായി അടുത്ത റൗണ്ടിലേക്ക് മുന്നേറിയത്. മുഴുവൻ മത്സരങ്ങളും ജയിച്ച് യു.എ.ഇയും രണ്ടാം സ്ഥാനക്കാരായി ഖത്തറും നേരത്തേ ആദ്യ കടമ്പ പിന്നിട്ടിരുന്നു.
വെളിച്ചക്കുറവു മൂലം 18 ഒാവറാക്കി ചുരുക്കിയ മത്സരത്തിൽ ടോസ് നേടി ആദ്യം ബാറ്റിങ് തിരഞ്ഞെടുത്ത കുവൈത്ത് സൗദിക്ക് 105 റൺസിെൻറ വിജയലക്ഷ്യം വെച്ചുനീട്ടി. ജയിക്കാൻ അവസാന ഒാവറിൽ 13 റൺസ് വേണ്ടിയിരുന്ന സൗദിയുടെ പോരാട്ടം ഏഴ് റൺസിലൊതുങ്ങി. കുവൈത്തിനായി ക്യാപ്റ്റൻ കാഷിഫ് ഷരീഫ് 19 പന്തിൽ 26 റൺസെടുത്ത് മികവ് കാട്ടി. നാല് ഒാവറിൽ 22 റൺസിന് മൂന്ന് വിക്കറ്റ് പിഴുത മുഹമ്മദ് അഫ്സലാണ് സൗദിക്കായി പന്തുകൊണ്ട് തിളങ്ങിയത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ സൗദി ഇംറാൻ ആരിഫിെൻറ 40 റൺസ് പിന്തുണയിൽ വിജയത്തിലേക്ക് കുതിക്കുന്നുവെന്ന് തോന്നിപ്പിച്ചെങ്കിലും അവസാന ഒാവറിൽ നന്നായി പന്തെറിഞ്ഞ് വരിഞ്ഞുകെട്ടി. ഒരുഘട്ടത്തിൽ 11 ഒാവറിൽ രണ്ടിന് 66 റൺസ് എന്ന നിലയിലായിരുന്നു സൗദി. 14ാം ഒാവർ എറിഞ്ഞ മലയാളി താരം അർജുൻ മകേഷും അടുത്ത ഒാവറിൽ അസ്മത്തുല്ല നസീറും റൺസ് വിട്ടുകൊടുക്കാൻ മടികാണിച്ചപ്പോൾ സൗദി സമ്മർദത്തിലായി. ഇൗ രണ്ട് ഒാവറുകളിൽനിന്ന് അഞ്ച് റൺസ് മാത്രമാണ് നേടാനായത്. മൂന്ന് ഒാവറിൽ 11 റൺസ് മാത്രം വിട്ടുകൊടുത്ത് രണ്ട് നിർണായക വിക്കറ്റ് വീഴ്ത്തിയ അർജുൻ മകേഷ് കളിയിലെ താരവുമായി. സൗദിയുടെ ഇംറാൻ ആരിഫ് ടൂർണമെൻറിലെ മികച്ച ബൗളറായി തിരഞ്ഞെടുക്കപ്പെട്ടു.
മറ്റൊരു മത്സരത്തിൽ ഖത്തറിനെ ഒമ്പത് വിക്കറ്റിന് തകർത്ത് യു.എ.ഇ ഗ്രൂപ്പിൽ ഒന്നാമതായി അടുത്ത റൗണ്ടിൽ പ്രവേശിച്ചു. നേരത്തേതന്നെ ഗ്രൂപ്പിൽ യോഗ്യത ഉറപ്പിച്ചിരുന്ന യു.എ.ഇ തങ്ങളുടെ കരുത്ത് ആധികാരിക ജയത്തോടെ ഒന്നുകൂടി അരക്കിട്ടുറപ്പിച്ചു. ആദ്യം ബാറ്റുചെയ്ത ഖത്തർ നിശ്ചിത 20 ഒാവറിൽ 121 റൺസെടുത്തപ്പോൾ മറുപടി ബാറ്റിങ്ങിൽ 16 ഒാവറിൽ ലക്ഷ്യം കണ്ടു. 46 പന്തിൽ 63 റൺസെടുത്ത ഗുലാം ഷബീർ കളിയിലെ താരമായപ്പോൾ 30 റൺസുമായി ക്യാപ്റ്റൻ രോഹൻ മുസ്തഫയും യു.എ.ഇക്ക് ആധികാരിക ജയം സമ്മാനിക്കുന്നതിൽ നിർണായക പങ്കുവഹിച്ചു.
രോഹൻ മുസ്തഫ ടൂർണമെൻറിലെ മികച്ച താരവും മികച്ച ബാറ്റ്സ്മാനുമായി തിരഞ്ഞെടുക്കപ്പെട്ടു. 41 പന്തിൽ 36 റൺസെടുത്ത മുനവീറയും 27 പന്തിൽ 31 റൺസെടുത്ത യൂസുഫുലുമാണ് ഖത്തർ നിരയിൽ തിളങ്ങിയത്. യു.എ.ഇക്കായി മുഹമ്മദ് നവീദ്, സഹൂർ ഖാൻ എന്നിവർ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.