കുവൈത്ത് സിറ്റി: യുദ്ധക്കെടുതികളും ആഭ്യന്തര സംഘര്‍ഷവും നേരിടുന്ന യമനിലേക്ക് കുവൈത്ത് പുതുതായി അഞ്ച് മില്യന്‍ ഡോളറിന്‍െറ മെഡിക്കല്‍ സഹായം എത്തിച്ചു. മരുന്നുകള്‍, മെഡിക്കല്‍ ഉപകരണങ്ങള്‍, ആരോഗ്യ സുരക്ഷാ സാമഗ്രികള്‍ ഉള്‍പ്പെടെ വസ്തുക്കളാണ് കുവൈത്ത് അയച്ചത്. കുവൈത്ത് ദുരിതാശ്വാസ നിധിയുമായി ബന്ധപ്പെട്ട ഉന്നതസമിതി മേധാവി ഡോ. മുഹമ്മദ് അല്‍ ശഹ്റാന്‍ പത്രക്കുറിപ്പിലൂടെ വെളിപ്പെടുത്തിയതാണ് ഈ വിവരം.
കപ്പല്‍ വഴി ഏദന്‍ തുറമുഖത്തത്തെിച്ച സഹായങ്ങളടങ്ങിയ കണ്ടെയ്നറുകള്‍ ആവശ്യാനുസരണം വിവിധ ഗവര്‍ണറേറ്റുകളിലേക്ക് മാറ്റുകയാണ് ചെയ്തത്. ഇതിന് മുമ്പ് കുവൈത്ത് റെഡ്ക്രസന്‍റിന്‍െറ ആഭിമുഖ്യത്തില്‍ മരുന്നുകളും ഭക്ഷ്യസാധനങ്ങളും ഉള്‍പ്പെടെ അവശ്യ വസ്തുക്കള്‍ യമനില്‍ എത്തിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.