52 രാജ്യങ്ങളിലെ പൗരന്മാര്‍ക്ക്  ഓണ്‍ലൈന്‍ സന്ദര്‍ശക വിസ സൗകര്യം

കുവൈത്ത് സിറ്റി: 52 രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് ഓണ്‍ലൈന്‍ വഴി കുവൈത്തിലേക്കുള്ള സന്ദര്‍ശക, ടൂറിസ്റ്റ് വിസക്ക് സംവിധാനം ഏര്‍പ്പെടുത്തിയതായി ആഭ്യന്തരമന്ത്രാലയം അറിയിച്ചു. ആറുമാസ കാലാവധിയുള്ള പാസ്പോര്‍ട്ട് കൈവശമുണ്ടായിരിക്കുക, 14 സ്പെഷല്‍ തസ്തികകളിലുള്ളവരാവുക എന്നീ നിബന്ധനകളോടെ ജി.സി.സി രാജ്യങ്ങളിലെ പൗരന്മാര്‍ക്കും ഈ സൗകര്യം ലഭ്യമാവും. കുവൈത്ത് ആഭ്യന്തരമന്ത്രാലയത്തിലെ www.moi.gov.kw വെബ്സൈറ്റ് വഴിയാണ് സന്ദര്‍ശക വിസക്ക് അപേക്ഷ സമര്‍പ്പിക്കേണ്ടത്. 
കൃത്യമായി അപേക്ഷ സമര്‍പ്പിക്കുന്നവര്‍ക്ക് രാജ്യത്തെ ഏത് പ്രവേശകവാടത്തില്‍നിന്നും സന്ദര്‍ശകവിസ ലഭിക്കും. വിസ ലഭ്യമാവുന്ന മുറക്ക് വിമാനത്താവളമുള്‍പ്പെടെ പ്രവേശകവാടത്തിലെ ബന്ധപ്പെട്ട വകുപ്പില്‍ മൂന്ന് ദീനാര്‍ ഫീസ് കൊടുക്കണം. ഇതുവരെ ഇത്തരത്തിലുള്ള സന്ദര്‍ശക വിസ ലഭിക്കണമെങ്കില്‍ വിമാനത്താവളത്തിലത്തെിയ ശേഷം ദീര്‍ഘനേരം കാത്തിരിക്കേണ്ട അവസ്ഥയായിരുന്നു. 
ആഭ്യന്തരമന്ത്രാലയത്തിലെ റസിഡന്‍ഷ്യല്‍ കാര്യങ്ങളുമായി ബന്ധപ്പെട്ട വകുപ്പ് മേധാവി മേജര്‍ ജനറല്‍ തലാല്‍ അല്‍ മഅ്റഫി, പബ്ളിക് റിലേഷന്‍ ഡിപ്പാര്‍ട്മെന്‍റ് മേധാവി കേണല്‍ ആദില്‍ അല്‍ ഹശ്ശാശ്, സാങ്കേതിക കാര്യ വകുപ്പ് മേധാവി ബ്രിഗേഡിയര്‍ അലി അല്‍ മുഐലി എന്നിവരാണ് കഴിഞ്ഞ ദിവസം വാര്‍ത്താസമ്മേളനത്തില്‍ ഇക്കാര്യം വ്യക്തമാക്കിയത്.
 
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.