??????? ????, ?????????? ?????????????

സ്റ്റാമ്പ്, നാണയ ശേഖരണത്തിന്‍െറ കൗതുകച്ചെപ്പ് തുറന്ന് ലത്തീഫ്...

കുവൈത്ത് സിറ്റി: അപൂര്‍വയിനം സ്റ്റാമ്പുകളും കറന്‍സികളും ശേഖരിക്കുന്നത് കുട്ടിക്കാലത്ത് പലര്‍ക്കും തോന്നുന്നപോലൊരു സാദാ ഹോബിയല്ല ലത്തീഫിന്. അപൂര്‍വതകളെ കൂടെക്കൂട്ടി പൊന്നാനി സ്വദേശി ലത്തീഫ് നടത്തുന്ന ജീവിതയാത്ര ഇപ്പോള്‍ എത്തിനില്‍ക്കുന്നത് കുവൈത്തില്‍. ഒന്നര വര്‍ഷമായി കുവൈത്തിലെ മായിസ് അല്‍ ഗനീം കമ്പനിയില്‍ ഡെലിവറി ബോയ് ആയി ജോലിചെയ്യുന്ന ഇദ്ദേഹം ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലും യു.എ.ഇയിലെ അബൂദബി, ഷാര്‍ജ, റാസല്‍ഖൈമ, അല്‍ഐന്‍ എന്നിവിടങ്ങളിലും പ്രദര്‍ശനം സംഘടിപ്പിച്ചിട്ടുണ്ട്. ടിപ്പു സുല്‍ത്താന്‍െറ പടയോട്ട കാലത്തിറങ്ങിയ നാണയം മുതല്‍ നോട്ടുബുക്കിന്‍െറ വലുപ്പമുള്ള തിബത്തിന്‍െറ കൈനിര്‍മിത നോട്ടുകള്‍ വരെ ഇദ്ദേഹത്തിന്‍െറ ശേഖരത്തിലുണ്ട്. ഒമ്പതാം വയസ്സിലെ കുട്ടിക്കൗതുകം തന്നെയാണ് ലത്തീഫിനെയും സ്റ്റാമ്പ്, നാണയ ശേഖരണമേഖലയിലേക്കത്തെിച്ചത്.  പലരും സഹായവും പ്രോത്സാഹനവുമായി എത്തിയതോടെ വിചാരിച്ചതിനപ്പുറത്തേക്ക് കാര്യങ്ങള്‍ നീങ്ങി. വിവിധ രാജ്യങ്ങള്‍ പല കാലങ്ങളില്‍ പുറത്തിറക്കിയ തപാല്‍മുദ്രകളും അപൂര്‍വയിനം മത്സ്യങ്ങള്‍, മൃഗങ്ങള്‍, പ്രാണികള്‍, പക്ഷികള്‍, പൂക്കള്‍ തുടങ്ങിയവയുടെ ചിത്രങ്ങളും ഇദ്ദേഹത്തിന്‍െറ ശേഖരത്തിന്‍െറ മാറ്റുകൂട്ടുന്നു. വിവിധ രാജ്യങ്ങളിലെ ആചാരങ്ങള്‍, ആഘോഷങ്ങള്‍, വിനോദങ്ങള്‍, രാഷ്ട്രനേതാക്കള്‍, സാംസ്കാരിക നായകരുടെ വിവരങ്ങള്‍ തുടങ്ങി ലത്തീഫിന്‍െറ കൗതുകച്ചെപ്പ് തുറന്നാല്‍ കിട്ടുന്ന വിവരങ്ങള്‍ക്ക് അറ്റമില്ല. 2006ല്‍ മിലിട്ടറി റിക്രൂട്ട്മെന്‍റിന് വേണ്ടി ഡല്‍ഹിയിലത്തെിയപ്പോള്‍ സി.ആര്‍.പി.എഫ് ഓഫിസറായ കശ്മീര്‍ സ്വദേശി എം.എ. അക്ബര്‍ നല്‍കിയ ഒരുരൂപ നോട്ടില്‍ ഇന്ത്യയുടെ ഫിനാന്‍സ് സെക്രട്ടറിയായിരുന്ന കെ.ജി. അംബേ ഗോല്‍ക്കറുടെ കൈയൊപ്പുണ്ട്. 1950ല്‍ പുറത്തിറങ്ങിയ ഈ നോട്ടിന് ന്യൂമിസ്മാറ്റിക് കേന്ദ്രങ്ങളില്‍ 25,000ത്തിന് മുകളില്‍ വിലയുണ്ട്. എന്തു വിലകിട്ടിയാലും കൈവിടില്ളെന്ന വാശിയുണ്ട് ഈ യുവാവിന്. ദുബൈയില്‍വെച്ച് നടന്‍ മോഹന്‍ലാലിന്‍െറ ഭാര്യ സുചിത്ര നല്‍കിയ യു.എ.ഇയുടെ പഴയ പത്തുരൂപ നോട്ടും ഡല്‍ഹിയിലെ വിവേക് വിഹാറില ദശ്മേശ് പബ്ളിക് സ്കൂളില്‍വെച്ച് ബ്രൂണെ രാജകുടുംബാംഗം നല്‍കിയ ബ്രൂണെയുടെ വിവിധ ഇനങ്ങളിലുള്ള ഇരുപതിലധികം നോട്ടുകളും നിധിപോലെ സൂക്ഷിക്കുകയാണിദ്ദേഹം. യു.എ.ഇ ലേബര്‍ ആന്‍ഡ് സോഷ്യല്‍ അഫയേഴ്സ് മന്ത്രിയായിരുന്ന മത്താര്‍ എച്ച്. അല്‍തായിര്‍ നല്‍കിയ ദുബൈയുടെ പൗരാണികവും ആധുനികവുമായ ചിത്രങ്ങള്‍ അടങ്ങിയ ‘ബെസ്റ്റ് ഓഫ് ദുബൈ’ ആല്‍ബവും പൊന്നാനി പൊലീസ് സ്റ്റേഷന് സമീപം പൂളക്കല്‍ ഹസന്‍ - ഫാത്തിമ ദമ്പതികളുടെ മകനായ ലത്തീഫിന്‍െറ ശേഖരത്തിലെ മുതല്‍ക്കൂട്ടാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.