വിസക്കച്ചവടം : 606 കമ്പനികള്‍ക്കെതിരെ  നടപടിയെന്ന് ആഭ്യന്തര മന്ത്രാലയം

കുവൈത്ത് സിറ്റി: വിസക്കച്ചവടം നടത്തിയ 606 കമ്പനികള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 1400 വ്യാജ കമ്പനികളുടെ പേരിലും വിസക്കച്ചവടം നടത്തിയിട്ടുണ്ടെന്ന് കണ്ടത്തെിയതായി മന്ത്രാലയം വൃത്തങ്ങള്‍ അറിയിച്ചു. 
രാജ്യത്ത് വിസക്കച്ചവടവും അതുവഴിയുള്ള മനുഷ്യക്കടത്തും പൂര്‍ണമായി ഇല്ലാതാക്കുന്നതിന്‍െറ ഭാഗമായി നിയമലംഘനങ്ങളിലേര്‍പ്പെടുന്ന തൊഴിലുടമകള്‍ക്ക് കടുത്തശിക്ഷ നല്‍കുന്നതിനുള്ള തൊഴില്‍ നിയമ ഭേദഗതി പാര്‍ലമെന്‍റിന്‍െറ പരിഗണനയിലുണ്ട്. തൊഴില്‍ നിയമത്തിലെ 138, 140, 142, 146 വകുപ്പുകള്‍ ഭേദഗതി ചെയ്യുന്നതിന് മേയില്‍ പാര്‍ലമെന്‍റിന്‍െറ തൊഴില്‍-ആരോഗ്യ സമിതിയും ഫത്വ-ലെജിസ്ളേച്ചര്‍ സമിതിയും അംഗീകാരം നല്‍കിയിരുന്നു. 2010ലെ തൊഴില്‍ നിയമത്തില്‍ വിസക്കച്ചവടം നിയന്ത്രിക്കുന്നതിന്‍െറ ഭാഗമായുള്ള വകുപ്പുകളില്‍ സമൂലമായ ഭേദഗതി വരുത്തിയാണ് പുതിയ നിയമനിര്‍മാണം നടത്താന്‍ സര്‍ക്കാര്‍ ആലോചിക്കുന്നത്. രാജ്യത്തെ തൊഴില്‍ നിയമത്തിലെ പഴുതുകളുപയോഗിച്ച് വിസക്കച്ചവടവും മനുഷ്യക്കടത്തും വര്‍ധിക്കുന്നതായ പരാതികള്‍ ഏറിയതോടെയാണ് സര്‍ക്കാര്‍ ഭേദഗതിക്ക് നീക്കം തുടങ്ങിയത്. സ്വകാര്യ തൊഴില്‍ നിയമത്തിലെ 138ാം വകുപ്പ് ദേദഗതി ചെയ്തതാണ് ഇതില്‍ പ്രധാനം.
 രാജ്യത്തിന് പുറത്തുനിന്ന് കൊണ്ടുവരുകയോ അകത്തുനിന്ന് കണ്ടത്തെുകയോ ചെയ്യുന്ന വിദേശ തൊഴിലാളിക്ക് വിസയില്‍ കാണിച്ച ജോലി നല്‍കാതിരിക്കുന്ന തൊഴിലുടമയുടെ ശിക്ഷ വര്‍ധിപ്പിക്കുന്നതാണിത്. നേരത്തേ ഒന്നു മുതല്‍ മൂന്നു വര്‍ഷം വരെ തടവും 1,000 മുതല്‍ 5,000 ദീനാര്‍ പിഴയുമുണ്ടായിരുന്നത് ഒരു തൊഴിലാളിക്ക് 2,000 മുതല്‍ 10,000 ദീനാര്‍ വരെ എന്ന തോതില്‍ വര്‍ധിപ്പിച്ചു. തടവുശിക്ഷയില്‍ മാറ്റമില്ല. തൊഴില്‍ മന്ത്രാലയത്തിന്‍െറ പരിശോധനാ ഉദ്യോഗസ്ഥരുടെ ജോലിക്ക് തടസ്സം സൃഷ്ടിക്കുന്ന തൊഴിലുടമക്ക് 500 മുതല്‍ 1,000 ദീനാര്‍ വരെ പിഴ ചുമത്തുന്നതാണ് 140ാം വകുപ്പ് ഭേദഗതി. 
142ാം വകുപ്പ് ഭേദഗതിപ്രകാരം നിയമലംഘനത്തെ തുടര്‍ന്ന് മന്ത്രാലയ പരിശോധകര്‍ അടപ്പിക്കുന്ന സ്ഥാപനങ്ങള്‍ തുറന്നുപ്രവര്‍ത്തിപ്പിക്കുന്ന തൊഴിലുടമകള്‍ക്ക് ഒന്നു മുതല്‍ ആറുമാസം വരെ തടവും 500 മുതല്‍ 2,000 ദീനാര്‍ വരെ പിഴയടക്കേണ്ടിവരും. 146ാം വകുപ്പ് ഭേദഗതിയനുസരിച്ച് തൊഴിലുടമയുടെ ഭാഗത്തുനിന്നുള്ള പിഴവുകൊണ്ടാണ് ശമ്പളം മുടങ്ങിയതെന്ന് കോടതി 
കണ്ടത്തെുന്ന കേസുകളില്‍ വൈകിയ ഓരോ മാസത്തെയും ശമ്പളത്തിന്‍െറ ഒരു ശതമാനം വീതം പിഴയായി അടക്കാനും നിഷ്കര്‍ഷിക്കുന്നു.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.