വിദേശകാര്യ മന്ത്രി സ്വിറ്റ്സര്‍ലന്‍ഡിലേക്ക് പുറപ്പെട്ടു

കുവൈത്ത് സിറ്റി: ഉപപ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് സബാഹ് അല്‍ ഖാലിദ് അസ്സബാഹ് സ്വിറ്റ്സര്‍ലന്‍ഡ് സന്ദര്‍ശനത്തിന് പുറപ്പെട്ടു. 
സ്വിസ്-കുവൈത്ത് നയതന്ത്ര ബന്ധത്തിന്‍െറ 50ാം വാര്‍ഷികാഘോഷത്തില്‍ പങ്കെടുക്കാനാണ് അദ്ദേഹത്തിന്‍െറ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം വിമാനം കയറിയത്. കുവൈത്ത് ഇന്‍വെസ്റ്റ്മെന്‍റ് അതോറിറ്റി സി.ഇ.ഒ ബദര്‍ മുഹമ്മദ് അല്‍ സഅദ്, വിദേശകാര്യ സഹമന്ത്രി വലീദ് അല്‍ ഖുബൈസി, കുവൈത്ത് ഡയറക്ട് ഇന്‍വെസ്റ്റ്മെന്‍റ് പ്രമോഷന്‍ അതോറിറ്റി ഡയറക്ടര്‍ ജനറല്‍ ഡോ. മിശ്അല്‍ ജാബിര്‍ അല്‍ അഹ്മദ് അസ്സബാഹ് തുടങ്ങിയവര്‍ സംഘത്തിലുണ്ട്. തിങ്കളാഴ്ച സ്വിറ്റ്സര്‍ലാന്‍ഡ് തലസ്ഥാനമായ ബേണില്‍ രാഷ്ട്രീയ സാമ്പത്തികരംഗത്തെ പ്രമുഖരുമായി സംഘം ചര്‍ച്ചനടത്തും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.