ഫര്‍വാനിയയില്‍  തീപിടിത്തം; മൂന്നുകുട്ടികള്‍  ശ്വാസംമുട്ടി മരിച്ചു

ഫര്‍വാനിയ: ഫര്‍വാനിയയില്‍ തിങ്കളാഴ്ച വൈകുന്നേരമുണ്ടായ തീപിടിത്തത്തെ തുടര്‍ന്ന് ശക്തമായ പുകയില്‍ ശ്വാസംമുട്ടി സിറിയന്‍ കുടുംബത്തിലെ മൂന്നുകുട്ടികള്‍ മരിച്ചു. മൂന്ന്, നാല്, അഞ്ച് വയസ്സുള്ള കുട്ടികളാണ് മരിച്ചത്. പുകശ്വസിച്ച് ഗുരുതരാവസ്ഥയിലായ മറ്റു രണ്ടുപേര്‍ ആശുപത്രിയിലെ തീവ്രപരിചരണവിഭാഗത്തില്‍ ചികിത്സയിലാണ്. തീ അണക്കാനുള്ള പ്രവര്‍ത്തനത്തിലേര്‍പ്പെട്ട ഒരു അഗ്നിശമന ഉദ്യോഗസ്ഥന് കൈക്ക് പൊള്ളലേല്‍ക്കുകയും ചെയ്തിട്ടുണ്ട്. 
തിങ്കളാഴ്ച വൈകീട്ടാണ് പ്രദേശത്ത് വിദേശി കുടുംബങ്ങള്‍ താമസിക്കുന്ന ബഹുനിലകെട്ടിടത്തിലെ ആറാംനിലയില്‍ തീപടര്‍ന്നത്. വിവരമറിഞ്ഞ് ഫര്‍വാനിയ, ജലീബ് തുടങ്ങിയ ഭാഗങ്ങളില്‍നിന്ന് ഫയര്‍ഫോഴ്സ് യൂനിറ്റുകളത്തെിയാണ് രക്ഷപ്രവര്‍ത്തനം നടത്തിയത്. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.