ജനനേതാവിന്‍െറ ചുമലിലേറി ദശാബ്ദവും കടന്ന്

കുവൈത്ത് സിറ്റി: രാജ്യത്തിന്‍െറ ഭരണചക്രം അമീര്‍ ശൈഖ് സബാഹ് അല്‍ അഹ്മദ് അല്‍ജാബിര്‍ അസ്സബാഹിന്‍െറ കൈകളിലത്തെിയിട്ട് 10 വര്‍ഷം തികഞ്ഞു. മുന്‍ അമീര്‍ ശൈഖ് ജാബിര്‍ അല്‍അഹ്മദ് അല്‍ജാബിര്‍ അസ്സബാഹിന്‍െറ വിയോഗത്തെ തുടര്‍ന്ന് 2006 ജനുവരി 29നാണ് ശൈഖ് സബാഹ് അല്‍അഹ്മദ് അല്‍ജാബിര്‍ അസ്സബാഹ് കുവൈത്തിന്‍െറ 15ാമത് അമീറായി സ്ഥാനമേറ്റത്. സാമ്രാജ്യത്വശക്തികളില്‍നിന്ന് സ്വതന്ത്രമായതിന്‍െറ സ്മരണയില്‍ 55ാം ദേശീയദിനവും സദ്ദാം ഹുസൈന്‍െറ സൈന്യത്തില്‍നിന്ന് മോചിതമായതിന്‍െറ ഓര്‍മയില്‍ 25ാം വിമോചനദിനവും ആഘോഷിക്കാന്‍ രാജ്യം ഒരുങ്ങുന്നതിനിടെയാണ് അമീറിന്‍െറ സ്ഥാനാരോഹണത്തിന്‍െറ 10ാം വാര്‍ഷികവും വിരുന്നത്തെുന്നത്. 1929 ജൂണ്‍ 26ന് ശൈഖ് അഹ്മദ് അല്‍ജാബിര്‍ അസ്സബാഹിന്‍െറ നാലാമത്തെ മകനായി ജനിച്ച ശൈഖ് സബാഹ് യൂറോപ്പിലെ വിദ്യാഭ്യാസ കാലത്തിനുശേഷം തിരിച്ചത്തെിയപ്പോള്‍ 1954ല്‍ 25ാം വയസ്സില്‍തന്നെ തൊഴില്‍, സാമൂഹിക മന്ത്രാലയത്തിന് കീഴിലെ സമിതിയുടെ മേധാവിയായി ചുമതലയേറ്റു. 
മൂന്നു വര്‍ഷത്തിനുശേഷം സര്‍ക്കാര്‍ പ്രസിദ്ധീകരണ വിഭാഗത്തിന്‍െറ മേധാവിയായ അദ്ദേഹത്തിന്‍െറ കാലത്താണ് രാജ്യത്തെ പ്രഥമ സാംസ്കാരിക പ്രസിദ്ധീകരണമായ ‘അല്‍അറബി’ തുടങ്ങിയത്. 1962ല്‍ ഇന്‍ഫര്‍മേഷന്‍ മന്ത്രിയായി സ്ഥാനമേറ്റാണ് ശൈഖ് സബാഹ് അല്‍അഹ്മദ് അല്‍ജാബിര്‍ അസ്സബാഹ് ആദ്യമായി ഭരണരംഗത്തേക്ക് വരുന്നത്. 63ല്‍ വിദേശകാര്യ മന്ത്രാലയത്തിലേക്ക് മാറിയ അദ്ദേഹം 2003ല്‍ പ്രധാനമന്ത്രിയായി അവരോധിക്കപ്പെടുന്നതുവരെ ആ പദവിയില്‍ തുടര്‍ന്നു. ലോകത്തുതന്നെ ഇത്രകാലം തുടര്‍ച്ചയായി വിദേശകാര്യ മന്ത്രിയായിരുന്ന മറ്റൊരാളില്ളെന്നാണ് കരുതപ്പെടുന്നത്. 2003ല്‍ പ്രധാനമന്ത്രി പദവിയിലേക്ക് ഉയര്‍ത്തപ്പെട്ടു. 2006ല്‍ അമീറായി അവരോധിക്കപ്പെട്ടതോടെ ജനങ്ങളുടെ പ്രിയങ്കരനായ സാരഥിയായി മാറുകയും ചെയ്തു. ശൈഖ് സബാഹിന്‍െറ ഭരണസാരഥ്യം പത്തുവര്‍ഷം പിന്നിടുമ്പോള്‍ എല്ലാ മേഖലകളിലും വികസനക്കുതിപ്പാണ് ദൃശ്യമാവുന്നത്. രാജ്യം പുതിയകാലത്തിലേക്ക് കാലൂന്നിയ വര്‍ഷങ്ങളാണ് കഴിഞ്ഞുപോയത്. ഭാവിയിലേക്കുള്ള കുതിപ്പിന് അടിത്തറ പാകുന്നതിനും ഈ കാലം സാക്ഷിയായി. തന്‍െറ മുന്‍ഗാമിയുടെ കാല്‍വെപ്പുകള്‍ പിന്തുടര്‍ന്ന് ജനാധിപത്യവും ഐക്യവും സംരക്ഷിക്കുന്നതില്‍ ഏറെ ശ്രദ്ധ ചെലുത്തിയ ശൈഖ് സബാഹ് രാജ്യത്തെ വികസനത്തിന്‍െറയും അഭിവൃദ്ധിയുടെയും നവ വിഹായസ്സിലേക്ക് നയിക്കുകയും ചെയ്തു. വിഭാഗീയതകള്‍ക്കും സംഘര്‍ഷങ്ങള്‍ക്കും ഇടംനല്‍കാതെ രാജ്യത്തിന്‍െറ പുരോഗതി മാത്രം ലക്ഷ്യംവെച്ചുള്ള ഭരണമാണ് അദ്ദേഹത്തിന്‍െറ രീതി. കുവൈത്തിനെ ഗള്‍ഫ് മേഖലയുടെ സാമ്പത്തിക, വാണിജ്യ കേന്ദ്രമാക്കി വികസിപ്പിക്കുകയെന്ന വലിയ സ്വപ്നമാണ് അമീര്‍ മുന്നോട്ടുവെക്കുന്നത്. ഇതനുസരിച്ചുള്ള വമ്പന്‍ പദ്ധതികളുടെ അണിയറ ജോലികള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുകയാണ്. ലോകത്തിലെ ഏറ്റവും വലിയ കെട്ടിടമുള്‍പ്പെടെ കണ്ണഞ്ചിപ്പിക്കുന്ന വിസ്മയങ്ങളുമായി സില്‍ക്ക് സിറ്റി, മേഖലയുടെ മുഖച്ഛായ തന്നെ മാറ്റിമറിക്കുമെന്ന് കരുതപ്പെടുന്ന ബുബ്യാന്‍ തുറമുഖ വികസനം, കാര്‍ഗോ സിറ്റി, മെട്രോ-ജി.സി.സി റെയില്‍പാത, ഫൈലക ദ്വീപ് വികസന പദ്ധതി, അന്താരാഷ്ട്ര വിമാനത്താവളത്തിന്‍െറ നവീകരണം, ജഹ്റ റോഡ് പദ്ധതി, ശൈഖ് ജാബിര്‍ ആശുപത്രി, ശൈഖ് സബാഹ് അഹ്മദ് യൂനിവേഴ്സിറ്റി തുടങ്ങി എല്ലാമേഖലകളിലും വന്‍കിട പദ്ധതികളാണ് നടപ്പാക്കുന്നത്. അമീര്‍ വിഭാവനം ചെയ്ത പദ്ധതികളൊക്കെയും പൂര്‍ത്തിയാകുമ്പോള്‍ കുവൈത്ത്  ലോകത്തിന്‍െറ ശ്രദ്ധാകേന്ദ്രമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതോടൊപ്പം, മേഖലയിലും അന്താരാഷ്ട്ര തലത്തിലും വന്‍ കുതിപ്പാണ് ശൈഖ് സബാഹിന്‍െറ സാരഥ്യത്തില്‍ കുവൈത്ത് കൈവരിച്ചത്. 2009ലും 2013ലും ജി.സി.സി ഉച്ചകോടിക്ക് ആതിഥ്യം വഹിച്ച കുവൈത്ത് തന്നെയാണ് സിറിയക്കുവേണ്ടി യു.എന്‍ മുന്‍കൈയെടുത്ത് നടത്തിയ മൂന്നു സഹായ ഉച്ചകോടികള്‍ക്കും അരങ്ങൊരുക്കിയത്. മൂന്നാമത് അറബ്-ആഫ്രോ ഉച്ചകോടിക്കും 2013ല്‍ ആതിഥ്യം കുവൈത്തിന്‍െറ വകയായിരുന്നു. ഭരണത്തിന്‍െറ 10ാം വര്‍ഷത്തില്‍ വന്‍ വെല്ലുവിളികളിലൂടെയാണ് ശൈഖ് സബാഹും രാജ്യവും കടന്നുപോയത്. കഴിഞ്ഞവര്‍ഷം ജൂണില്‍ സാദിഖ് മസ്ജിദ് ചാവേര്‍ ആക്രമണം രാജ്യത്തെ പിടിച്ചുകുലുക്കിയപ്പോഴും അമീറിന്‍െറ സമയോചിതമായ ഇടപെടലാണ് വിഭാഗീയതയിലേക്ക് നീങ്ങാതെ രാജ്യത്തെ സമാധാനം നിലനിര്‍ത്തിയത്. എണ്ണ വിലത്തകര്‍ച്ചയുടെ പശ്ചാത്തലത്തില്‍ മേഖലയിലൊന്നാകെ സാമ്പത്തിക പ്രതിസന്ധിയുടെ ആശങ്ക പടരുമ്പോഴും രാജ്യം പ്രതീക്ഷയോടെ ഉറ്റുനോക്കുന്നത് ശൈഖ് സബാഹിന്‍െറ ഭരണനൈപുണ്യത്തിലേക്കുതന്നെ.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.