കുവൈത്ത് സിറ്റി: ഫര്‍വാനിയയില്‍ വന്‍ തീപിടിത്തം. ഉമരിയക്ക് സമീപം പാക് കുടുംബം താമസിക്കുന്ന വില്ലയിലാണ് തീപിടിത്തമുണ്ടായത്. ഒമ്പതുപേര്‍ മരിക്കുകയും 11 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അഞ്ചുപേര്‍ സംഭവസ്ഥലത്തും നാലുപേര്‍ ആശുപത്രിയിലേക്കുള്ള വഴിക്കുമാണ് മരിച്ചത്. പരിക്കേറ്റവരെ ഫര്‍വാനിയ ആശുപത്രിയിലും സബാഹ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. അപകടത്തില്‍പ്പെട്ടവര്‍ മുഴുവന്‍ പാകിസ്താന്‍ സ്വദേശികളും ഒരു കുടുംബത്തിലെ അംഗങ്ങളുമാണ്. വ്യാഴാഴ്ച രാവിലെ എട്ടുമണിയോടെയാണ് തീപിടിത്തമുണ്ടായത്. എല്ലാവരും ഉറങ്ങിക്കിടക്കുകയായിരുന്നതിനാല്‍ ദുരന്തവ്യാപ്തി കൂടുകയായിരുന്നു. ആശുപത്രികളിലെ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്നവരില്‍ പലരുടെയും നില ഗുരുതരമാണെന്ന് അധികൃതര്‍ പറഞ്ഞു. രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെട്ട ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥരില്‍ ചിലര്‍ക്കും പരിക്കുണ്ട്. വിവിധ ഭാഗങ്ങളില്‍നിന്നത്തെിയ 20 അഗ്നിശമന യൂനിറ്റുകളാണ് തീ നിയന്ത്രണമാക്കുന്നതിലും രക്ഷാപ്രവര്‍ത്തനത്തിലുമേര്‍പ്പെട്ടത്. തീ പൂര്‍ണമായി നിയന്ത്രണ വിധയേമാക്കിയതായി ജനറല്‍ ഫയര്‍ഫോഴ്സിലെ സുരക്ഷാകാര്യ ഡിപ്പാര്‍ട്ട്മെന്‍റ് മേധാവി മേജര്‍ ജനറല്‍ ഖാലിദ് അല്‍ മുക്റാദ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.