കുവൈത്ത് സിറ്റി: കുവൈത്തിലെ കൊടും ചൂടില്‍ ജോലിയെടുക്കവെ കുഴഞ്ഞുവീണ മലയാളി യുവാവിന്‍െറ വിയോഗം നൊമ്പരമായി. കഴിഞ്ഞ ഞായറാഴ്ച വൈകീട്ട് നാലോടെ ജോലിക്കിടെ കുഴഞ്ഞുവീണ പത്തനംതിട്ട മത്തോനം സ്വദേശി ജോസഫ് ജോയി (അജി -38) ആണ് മരണത്തിന് കീഴടങ്ങിയത്. അദാന്‍ ആശുപത്രയില്‍ ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ടോടെയായിരുന്നു മരണം. 13 വര്‍ഷമായി കുവൈത്തില്‍ ജോലിചെയ്യുന്ന അജി എട്ടു വര്‍ഷത്തിലധികമായി അല്‍ അമ്മാറ എന്ന കമ്പനിയില്‍ ഇലക്ട്രീഷ്യനാണ്. സൂര്യാതപമാണ് മരണകാരണമെന്ന് സ്ഥിരീകരണമില്ല. കുഴഞ്ഞുവീണ ഉടനെ സഹപ്രവര്‍ത്തകരും പൊലീസും ചേര്‍ന്ന് ആശുപത്രിയിലത്തെിച്ചു. അപ്പോള്‍ മുതല്‍ വെന്‍റിലേറ്ററിലായിരുന്നു. കുവൈത്തില്‍ ഇപ്പോള്‍ റെക്കോഡുകള്‍ ഭേദിച്ച കൊടും ചൂടാണ് അനുഭവപ്പെടുന്നത്. കഴിഞ്ഞ വെള്ളി, ശനി, ഞായര്‍ ദിവസങ്ങളിലാണ് ഏറ്റവും കൂടുതല്‍ ചൂട് അനുഭവപ്പെട്ടത്. ശനിയാഴ്ച മിത്രിബ മേഖലയില്‍ 54 ഡിഗ്രി വരെ താപനില രേഖപ്പെടുത്തിയിരുന്നു.
കുവൈത്ത് സിറ്റിയില്‍ 50.2, കുവൈത്ത് ഇന്‍റര്‍നാഷനല്‍ എയര്‍പോര്‍ട്ടില്‍ 51, ജഹ്റയില്‍ 52 ഡിഗ്രിയുമാണ് കഴിഞ്ഞയാഴ്ചത്തെ താപനില. ജൂണ്‍ ആദ്യത്തോടെ തുടങ്ങിയ വേനല്‍ ജൂലൈ അവസാനത്തോടെ കഠിനമായിരിക്കുകയാണ്. ജി.സി.സി രാജ്യങ്ങളിലെല്ലാം ഇത്തവണ കടുത്ത ചൂടാണ് അനുഭവപ്പെടുന്നത്. കാലാവസ്ഥാ വ്യതിയാനത്തെ തുടര്‍ന്നുണ്ടായ വിവിധ ഘടകങ്ങളാണിതിന് കാരണമായി വിലയിരുത്തപ്പെടുന്നത്.
ഉഷ്ണം കാരണംജൂണ്‍ ഒന്നുമുതല്‍ ആഗസ്റ്റ് 31 വരെ രാവിലെ 11 മുതല്‍ വൈകീട്ട് നാലുവരെ പുറത്ത് ജോലിചെയ്യിക്കുന്നത് വിലക്കി സര്‍ക്കാര്‍ ഉത്തരവുണ്ട്. നേരിട്ട് സൂര്യാതപം ഏല്‍ക്കുന്നതുവഴിയുള്ള ക്ഷീണവും മറ്റ് അപകടങ്ങളും ഒഴിവാക്കാനാണിത്. വിലക്കുള്ള സമയത്ത് തൊഴിലാളികളെ ജോലി ചെയ്യിക്കുന്ന കമ്പനികള്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാവുമെന്ന് തൊഴില്‍മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയി
ട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.