അഞ്ചുഘട്ടങ്ങളില്‍ തൊഴിലാളിക്ക് വിസ മാറാന്‍  അനുവാദമില്ളെന്ന് മാന്‍പവര്‍ അതോറിറ്റി

കുവൈത്ത് സിറ്റി: തൊഴില്‍ സംബന്ധമായ തര്‍ക്കങ്ങളെ തുടര്‍ന്ന് വിസ മാറാന്‍ ശ്രമിക്കുന്ന വിദേശികള്‍ക്ക് അഞ്ചുഘട്ടങ്ങളില്‍ അതിനുള്ള അനുമതിയുണ്ടായിരിക്കില്ളെന്ന് മാന്‍പവര്‍ പബ്ളിക് അതോറിറ്റി വ്യക്തമാക്കി. തൊഴില്‍ മന്ത്രാലയത്തിന് കീഴിലെ വിവിധ ഓഫിസുകള്‍ക്ക് അയച്ച സര്‍ക്കുലറിലാണ് മാന്‍പവര്‍ അതോറിറ്റി ഇക്കാര്യം വ്യക്തമാക്കിയത്.
 ഇത്തരം സാഹചര്യങ്ങളില്‍ തൊഴിലാളിക്ക് വിസമാറ്റം അനുവദിക്കരുതെന്നാണ് സര്‍ക്കുലറില്‍ പറയുന്നത്. തൊഴിലുടമയുമായി കരാറിലുള്ള തൊഴിലാളി കാലപരിധി തീരുംമുമ്പ്, തൊഴിലുടമയില്‍നിന്ന് നിയമലംഘനങ്ങളുണ്ടാവാത്ത അവസ്ഥയില്‍ വിസമാറ്റത്തിന് അനുമതിയുണ്ടായിരിക്കില്ല. സ്വകാര്യ സ്കൂളുകളില്‍ പ്രത്യേക കരാര്‍ പ്രകാരം ജോലിചെയ്യുന്ന അധ്യാപകരെ വിദ്യാഭ്യാസ വര്‍ഷം അവസാനിക്കുന്നതിനുമുമ്പ് വിസ മാറാന്‍ അനുവദിക്കില്ല. പുതിയ തൊഴില്‍ പെര്‍മിറ്റില്‍ കൊണ്ടുവന്ന തൊഴിലാളിയെ മൂന്നുവര്‍ഷം പൂര്‍ത്തിയാവുന്നതിനുമുമ്പ് തൊഴിലുടമയില്‍നിന്ന് നിയമലംഘനങ്ങളുണ്ടാവാത്ത അവസ്ഥയില്‍ വിസമാറ്റത്തിന് അനുമതിയുണ്ടായിരിക്കില്ല. സര്‍ക്കാറിന്‍െറ വിവിധ ഡിപ്പാര്‍ട്ട്മെന്‍റുകളുമായി കരാറിലേര്‍പ്പെട്ട കമ്പനികളിലെ തൊഴിലാളികള്‍ക്കും നിലവിലെ സാഹചര്യത്തില്‍ വിസ മാറാന്‍ അനുവാദമില്ല. തന്‍െറ ഭാഗത്തുനിന്നുള്ള തൊഴില്‍ നിയമലംഘനം ബന്ധപ്പെട്ട ഡിപ്പാര്‍ട്ട്മെന്‍റുകള്‍ മുഖേന സ്ഥിരപ്പെട്ടാല്‍ തൊഴിലാളിക്ക് വിസ മാറാന്‍ അനുമതിയുണ്ടായിരിക്കില്ല. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.