മിര്‍ഗാബില്‍ കെട്ടിടത്തില്‍ തീപിടിത്തം

കുവൈത്ത് സിറ്റി: കെട്ടിടത്തിലുണ്ടായ തീപിടിത്തം അഗ്നിശമനവിഭാഗം നിയന്ത്രണവിധേയമാക്കി. തിങ്കളാഴ്ച വൈകുന്നേരത്തോടെയാണ് പ്രദേശത്തെ അഞ്ചു നിലകളിലുള്ള കെട്ടിത്തില്‍ ഒരു ഫ്ളാറ്റിലെ അടുക്കളയില്‍ തീപടര്‍ന്നത്. സംഭവത്തില്‍ ആളപായമില്ല. സാധനസാമഗ്രികള്‍ ഏറെയും കത്തിനശിച്ചിട്ടുണ്ട്.
 സിറ്റി, റെഡ്ക്രസന്‍റ് എന്നിവിടങ്ങളില്‍നിന്ന് ഫയര്‍ഫോഴ്സ് വിഭാഗമത്തെിയാണ് തീ അണച്ചത്. ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥരുടെ സമയോചിതമായ ഇടപെടലാണ് സമീപ കെട്ടിടങ്ങളിലേക്ക് തീ പടര്‍ന്നുണ്ടായേക്കാവുന്ന അപകടം ഒഴിവാക്കിയത്. തീപിടിത്തകാരണത്തെക്കുറിച്ച് അന്വേഷണം നടന്നുവരുന്നതായി അധികൃതര്‍ അറിയിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.