അബ്ബാസിയ്യ: പ്രവാചകന്‍ പഠിപ്പിച്ച സന്തുലിത ജീവിതവീക്ഷണം തിരസ്കരിച്ചതാണ് മുസ്ലിം സമൂഹത്തിനകത്ത് ഇന്ന് രൂപപ്പെട്ടുകൊണ്ടിരിക്കുന്ന പ്രതിസന്ധികള്‍ക്ക് കാരണമെന്ന് ജമാഅത്തെ ഇസ്ലാമി കേരള അസിസ്റ്റന്‍റ് അമീര്‍ വി.ടി. അബ്ദുല്ലക്കോയ തങ്ങള്‍ പറഞ്ഞു. ‘മതതീവ്രതക്കും ഭീകരതക്കുമെതിരെ’ പ്രമേയത്തില്‍ കെ.ഐ.ജി കാമ്പയിനിന്‍െറ ഭാഗമായി കേന്ദ്രകമ്മിറ്റി അബ്ബാസിയ ഇന്ത്യന്‍ സെന്‍ട്രല്‍ സ്കൂള്‍ ഗ്രൗണ്ടില്‍ നടത്തിയ പൊതുസമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ജനങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കാന്‍ ചുമതലപ്പെട്ട സമുദായത്തിലെ അംഗങ്ങള്‍ ആത്മീയതയുടെ പേരില്‍ കാടുകയറുന്നത് പ്രവാചക അധ്യാപനങ്ങള്‍ക്കെതിരാണ്. സമഗ്രവും സന്തുലിതവുമായ ജീവിതദര്‍ശനം എന്ന നിലയില്‍ ഇസ്ലാമിനെ ഉള്‍ക്കൊള്ളാന്‍ മുസ്ലിംകള്‍ തയാറാവണം. മതതീവ്രതയും ഭീകരതയും മനുഷ്യരാശിക്ക് ആപത്കരമാണെന്ന് തിരിച്ചറിഞ്ഞ് സമൂഹത്തില്‍ മൈത്രിയും സൗഹാര്‍ദവും പരസ്പര വിശ്വാസവും നിലനില്‍ക്കുന്ന സാഹചര്യം സൃഷ്ടിക്കാന്‍ പരിശ്രമിക്കണം. സ്വാര്‍ഥ താല്‍പര്യങ്ങള്‍ക്കായി സാമ്രാജ്യത്വ ശക്തികള്‍ ഉണ്ടാക്കിയ പ്രതിഭാസമാണ് അകാരണമായ മുസ്ലിം പേടി അഥവാ ഇസ്ലാമോഫോബിയ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കെ.ഐ.ജി പ്രസിഡന്‍റ് ഫൈസല്‍ മഞ്ചേരി അധ്യക്ഷത വഹിച്ചു. ഭീകരവാദത്തിനും തീവ്രതക്കും സമാധാനത്തിന്‍െറ മതമായ ഇസ്ലാമുമായി ബന്ധമില്ളെന്ന് അദ്ദേഹം പറഞ്ഞു. മതങ്ങള്‍ രണ്ടു തരത്തിലുണ്ട്. പ്രവാചകന്മാരുടെ മതവും പുരോഹിതന്മാരുടെ മതവും. പ്രവാചകന്മാര്‍ ലാളിത്യത്തിലേക്കും നന്മയിലേക്കും നയിക്കുമ്പോള്‍ പുരോഹിതന്മാര്‍ തീവ്രതയിലേക്കും ഭീകരതയിലേക്കും നയിക്കുന്നു.
അല്‍ ഖാഇദയുടെ പേരില്‍ വ്യാജ വിഡിയോകള്‍ ഉണ്ടാക്കാന്‍ ബ്രിട്ടീഷ് കമ്പനിക്ക് മില്യണ്‍ കണക്കിന് ഡോളര്‍ ലഭിക്കുന്നു. ആരാണ് ഇത്തരക്കാരുടെ പിന്നിലെന്ന് ഇതില്‍നിന്ന് വ്യക്തമാണ് -അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വൈസ് പ്രസിഡന്‍റ് സക്കീര്‍ ഹുസൈന്‍ തുവ്വൂര്‍ സമാപനം നിരവഹിച്ചു. കുവൈത്തിലെ മത, സാംസ്കാരിക, രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ സമ്മേളനത്തില്‍ സംബന്ധിച്ചു. കെ.ഐ.ജി ജനറല്‍ സെക്രട്ടറി പി.ടി. ശരീഫ് സ്വാഗതം പറഞ്ഞു. ആമിര്‍ നിയാസ് ഖിറാഅത്ത് ന
ടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.